കൊച്ചി .: എറണാകുളം കേന്ദ്രമാക്കി കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചു വരുന്ന വിശക്കുന്ന കൊച്ചിയുടെ അന്നദാതാവായface ഫൗണ്ടേഷൻ അതിൻ്റെ വിപുലമായ പ്രവർത്തനവുമായ് ബന്ധപ്പെട്ട് പുതിയ കാര്യാലയത്തിലേക്ക് പ്രവർത്തനം മാറ്റുകയാണ് കൊച്ചിയുടെ എല്ലാ വിഷമഘട്ടങ്ങളിലും കൊച്ചിയിലെ വിശക്കുന്നവയറുകൾക്ക് ഫേസ് ഫൗണ്ടേഷൻ എന്നും ആശ്വാസമായിരുന്നു.അത് കൊ റൊണ ദുരന്തകാലത്തായാലും പ്രളയകാലത്തായാലും വിശക്കുന്നവയറുമായി കൊച്ചിയിൽ ആരും അന്തിയുറങ്ങാൻ ഇടവരരുതെന് ഫേസ് ഫൗണ്ടേഷന് നിർബന്ധമായിരുന്നു.വിവിധ തരം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടും ഫേസ് അതിൻ്റെ പ്രതിദിന അന്നദാനത്തിന് ഒരു മുടക്കം വരുത്തിയിരുന്നില്ല കൊച്ചിയിലെയും സമീപ സ്ഥലങ്ങളിലെയും നല്ലവരായ നാട്ടുകാർ അതിന് അവസരം കൊടുത്തിരുന്നുമില്ല, കല്യാണമാകട്ടെ പിറന്നാളാകട്ടെ പ്രിയപ്പെട്ടവരുടെ ഓർമദിനങ്ങളാകട്ടെ അവർ ഏതുവിധേനയും ഫേസിലെത്തി അന്നദാനത്തിൽ പങ്കെടുത്ത് എല്ലാവരോടുമൊത്ത് അന്നമൂട്ട് നടത്തിയിരിക്കും കാരണം അവർക്ക് ഫേസിനെ അത്ര വിശ്വാസമാണ് കരുതലാണ്, കാരണം ഇത് മുന്നോട്ട് കൊണ്ട് പോകുന്നത് ഫേസിൻ്റെ ചെയർമാനായ കൊച്ചിക്കാരുടെ ഗുരുവായ കൊച്ചിയുടെ സ്വന്തം സാനുമാസ്റ്റരുടെ നേതൃത്വത്തിലാണ്, കൊച്ചിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും വിവിധ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന ജനങ്ങളുടെ ദേവൻ ജി ,ആയ ശ്രീTRദേവൻമാനേജിംഗ് ട്രസ്റ്റിയായ മഹത് വ്യക്തിയാണ് പുതിയ ഓഫിസ് ആരംഭിക്കുന്നത് കടവന്ത്രയിലുള്ള പോലുഷൻ കൺട്രോൾ ഓഫിസ് റോഡിലാണ് ഫെബ്രുവരി 5-)0 തിയതി ബഹുമാനപ്പെട്ട ജില്ലാ കലക്ടർ ശ്രീമതി രേണു രാജ് ഐ എ എസ് ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ കൊച്ചി പോലിസ് കമ്മിഷണർ ശ്രീ സേതുരാമൻ ഐ.പി.എസ്, ശ്രീ ഹൈബി ഈഡൻ എം.പി. എന്നി വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യം ഫേസിൻ്റെ ബഹുമാന്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതാണ്, ഡോ: വിനയകുമാർ വൈസ് ചെയർമാൻ, ശ്രീ സുഭാഷ് Rമേനോൻ എന്നിവരുടെ പങ്കാളിത്വം ഫേസിനെ കൂടുതൽ മഹത് വൽക്കരിക്കുന്നതാണ്.
Comments (0)