പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍
തൃശൂര്‍: പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. മനക്കോടി മേടയില്‍ ഗോപിനായരുടെ ഭാര്യ രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനം. പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം.
രാവിലെ ഒമ്ബത് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് മണ്ണെണ കുപ്പിയും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി മെഡിക്കല്‍ കോളജില്‍ ഇവര്‍ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.



Author Coverstory


Comments (0)