തിരഞ്ഞെടുപ്പു മാറ്റിവച്ച ഏഴ് തദ്ദേശ വാര്‍ഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ് ജനുവരി 21ന്; ജനുവരി നാല് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്നു തിരഞ്ഞെടുപ്പു മാറ്റിവച്ച ഏഴ് തദ്ദേശഭരണ വാര്‍ഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ് ജനുവരി 21ന് നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ജനുവരി 4 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂക്ഷ്മ പരിശോധന 5 ന്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 7 ആണ്. 21 ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 22 ന് രാവിലെ 8 മുതലാണു വോട്ടെണ്ണല്‍.
കൊല്ലം പന്മന ഗ്രാമപ്പഞ്ചായത്തിലെ പറമ്ബിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ പിഎച്ച്‌സി വാര്‍ഡ് (7), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷന്‍ (07) എന്നിവിടങ്ങളിലാണു പ്രത്യേക തിരഞ്ഞെടുപ്പ്.തിരഞ്ഞെടുപ്പു ചെലവിന്റെ കണക്കു സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 ആണ്.
Comments (0)