ലുലുമാളില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ ആള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
എറണാകുളം : എറണാകുളം ലുലുമാളില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ ആള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു.
കാക്കനാട് ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയാണ് പരാതിക്കാരി. ക്രിസ്മസ് ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാളിലെത്തിയപ്പോഴാണ് രണ്ടാം നിലയിലെ വെസ്റ്റ് സൈഡ് എന്ന വസ്ത്ര വ്യാപാരസ്ഥാപനത്തില്‍ വച്ച് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.
ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും പരാതിയിലുണ്ട്. മാളിന് പുറത്തെയും നഗരത്തിലെ മറ്റിടങ്ങളിലെയും സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനാണ് ശ്രമം.പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുന്നവര്‍ പ്രതിയെക്കുറിച്ച് വിവരം നല്‍കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.



Author Coverstory


Comments (0)