തക്കാളിയിൽ വൈറസ് ബാധ; രാജ്യം ആശങ്കയിൽ

തക്കാളിയിൽ വൈറസ് ബാധ; രാജ്യം ആശങ്കയിൽ

സത്യൻ വിശ്വംഭരൻ, ചാലക്കുടി

മഹാരാഷ്ട്രയിൽ വൈറസ് ബാധയെത്തുടർന്ന് 5000 ഏക്കർ തക്കാളി കൃഷി നശിച്ചു. രാജ്യം കൊറോണ വൈറസ് ഭീതിയിലാഴുമ്പോൾ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ, പൂണെ, നാസിക്ക് ജില്ലകളിലെ കൃഷിയിടങ്ങളിലെ തക്കാളി കൃഷിയിൽ അജ്ഞാത വൈറസ് ബാധ, അയ്യായിരത്തോളം ഏക്കർ കൃഷിയ്ക്കാണ് നാശം സംഭവിച്ചത്. കർഷകരുടെ ഇടയിൽ " ട്രികളർ വൈറസ് " എന്നറിയപ്പെടുന്ന ഈ വൈറസ് ബാധയേറ്റ് തക്കാളികൾ മഞ്ഞ നിറമാകുന്നതോടൊപ്പം ഉൾഭാഗത്ത് കറുപ്പ് നിറത്തോടെ ചീഞ്ഞു തുടങ്ങുന്നു, നിറവ്യത്യാസം മൂലം മാർക്കറ്റിൽ ആരുംതന്നെ തക്കാളി വാങ്ങുന്നില്ല എന്ന് കർഷകർ . കോവിസ് 19ന്റെ പശ്ചാത്തലത്തിൽ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാനാവാതെ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഈ വൈറസ് ബാധ കനത്ത പ്രഹരമായിരിക്കുകയാണ്