പഴയ നിയമങ്ങൾ ഭാരം, വികസനത്തിന് 'പരിഷ്കാരങ്ങൾ' ആവശ്യം: കർഷക പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോഡി

പഴയ നിയമങ്ങൾ ഭാരം, വികസനത്തിന് 'പരിഷ്കാരങ്ങൾ' ആവശ്യം: കർഷക പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോഡി

ലക്നൗ: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രതിഷേധം.അതിശക്തമാകുന്നതിനിടെ വികസനത്തിന് പരിഷ്കാരങ്ങൾ ആവശ്യമെന്ന് പ്രധാനമന്ത്രി മോഡി. കഴിഞ്ഞ നൂറ്റാണ്ടിലെ ചില നിയമങ്ങൾ ഇപ്പോൾ ഒരു ഭാരമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗ്ര മെട്രോ റെയിൽ പ്രോജക്ടിന്റെ വിർഹൽ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങൾ ഉപയോഗിച്ച് പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാകില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ നല്ലത് നടപ്പിലാക്കാനായി ഉണ്ടാക്കിയ നിയമങ്ങളെല്ലാം ഈ നൂറ്റാണ്ടിൽ ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്.

മുൻപ് പരിഷ്കാരങ്ങൾ എല്ലാം ഏതെങ്കിലും ഒരു മേഖലയിൽ ഒതുങ്ങിനിന്നിരുന്നു. എന്നാലിപ്പോൾ സമഗ്രമായ പരിഷ്കാരങ്ങളും വികസനവുമാണ് തന്റെ സർക്കാർ നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.