കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറാന്‍ ഭാരത് ജോഡോ യാത്ര സഹായിച്ചു: കെ മുരളീധരന്‍
മലപ്പുറം: കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറാന്‍ ഭാരത് ജോഡോ യാത്ര സഹായിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം.പി. നേതാക്കള്‍ തമ്മില്‍ മനസിക ഐക്യം ഉണ്ടായെന്നും യാത്ര യു.ഡി.എഫിന് അടുത്ത തെരെഞ്ഞെടുപ്പുകള്‍ക്കുള്ള അടിത്തറ പാകിയെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. 'യാത്രയെ അപഹസിക്കാന്‍ സി.പി.എം നടത്തിയത് ബോധപൂര്‍വമായ ശ്രമങ്ങള്‍ ആണ്. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി സി.പി.എം വൃത്തികേടുകള്‍ കാണിച്ചു. മുഖ്യമന്ത്രിയും അത്തരത്തിലേക്ക് തരം താണു. എ.ഐ.സി.സി പ്രസിഡന്റ് പ്രതിസന്ധി രണ്ടു ദിവസത്തിനകം തീരും'- കെ മുരളീധരന്‍ പറഞ്ഞു.



Editor CoverStory


Comments (0)