സർവമത സാഹോദര്യത്തിൻ്റെ നിദാന്തദർശനമായി ചിറക്കൽ ഭഗവതി
എസ് കെ
പറപ്പൂരിനടുത്ത് ചിറക്കൽ ഭഗവതീ ക്ഷേത്രം ഭക്തജനങ്ങൾക്ക് അഭീഷ്ഠ വരദായിനിയും ശത്രുസംഹാരമൂർത്തി യുമാണ്. ദേവിയെ വണങ്ങാൻ കേരളത്തിനകത്ത് നിന്നും പുറത്ത് മായി നാനാജാതി മതസ്ഥർ എത്തുന്നു എന്നത് ഒരത്ഭുതക്കാഴ്ചയാണ്. വാണീ സരസ്വതിയായ മൂകാംബികാദേവി അനുജത്തിയുമായി ഒരു ദേശാടനത്തിന് പുറപ്പെട്ടുവെന്നും .ചിറയ്ക്കൽ പ്രദേശത്ത് എത്തിയപ്പോൾ ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കുകയും അനുജത്തി ഉടൻ കരച്ചിൽ കേട്ട വീട്ടിലെത്തി. അവിടെ പൂർണ്ണ ഗർഭിണിയായ യുവതി പ്രസവവേദനയാൽ പുളയുകയായിരുന്നുവെന്നും അനുജത്തി പ്രസവ ശി ശ്രൂഷകൾ ചെയ്ത് ആ രാത്രി അവിടെ തങ്ങിയെന്നും ചേടത്തി എന്നാൽ നീ ഇനി അവിടെ ഇരുന്നുകൊള്ളുക എന്നും പറഞ്ഞുവത്രേ ആ ദേവിയാണ് ചിറക്കൽ ഭഗവതി എന്നത്രേ ഐതീഹ്യം.
കരഞ്ഞു പ്രാർത്ഥിക്കുന്നവർക്ക്, സത്യം തെളിയാനാഗ്രഹിക്കുന്നവർക്ക് എല്ലാം വിളിപ്പുറത്താണമ്മ ക്ഷേത്ര പൂജകൾ ബ്രാഹ്മണ സമുദായത്തിൻ്റെ കുത്തകയായി മാറിയ കാലഘട്ടത്തിലും ഇവിടെ അമ്മയ്ക്ക് പൂജ ചെയ്യുന്നത് അറയ്ക്കൽ കുടുബാഗമായ പറയരാണ്.അച്ഛൻ്റെ സ്ഥാനത്ത് തന്ത്രി സ്ഥാനം ബ്രാഹ്മണ ശ്രഷ്ഠരായപുലിയന്നൂർ ഇല്ലക്കാർക്കും ഊരാളന്മാർ പ ള്ളിയന തറവാട്ട്കാരുമാണ് ' പള്ളിയന തറവാട്ട് കാരായ നായന്മാരാണ്.
ഇപ്പോൾ ക്ഷേത്രം ഊരാളൻ വിജയകുമാറാണ് കേരളത്തിലെ ഒരു ക്ഷേത്രത്തിലും കാണാത്ത സവിശേഷമായ ഒരു നിവേദ്യ പ്രത്യേക തദേവിക്കുണ്ട്. ഭക്തർക്ക് തങ്ങളുടെ ദേവിക്ക് പായസം റിവേദിക്കണമെങ്കിൽ ആവശ്യമായ സാധനങ്ങൾ കൊണ്ട് വന്ന് ക്ഷേത്രസമുച്ചയത്തിൽ വെച്ച് പാചകം ചെയ്ത് നേരിട്ട് നിവേദിക്കാൻ കഴിയുമെന്നത് വളരെ പ്രത്യേകത തന്നെയാണ്. ഗു രു തിയാണ് പ്രധാന വഴിപാട്. പടുകുറ്റൻ അരയാലിന് ചുവട്ടിൽ ആലംകൃതമായ സുവർണ്ണവിഗ്രഹവും മഴ പെയ്യുമ്പോൾ ദേവിയുടെ ശിരസ്സിൽ തീർത്ഥം കണക്കെ ജലം പതിക്കുന്ന നന ദുർഗാദേവി ശത്രുസംഹാരത്തിന് കിർത്തി കേട്ട ക്ഷേത്രമായി ചിറയ്ക്കൽ ഭഗവതീ ക്ഷേത്രം പരിലസിക്കുന്നു.
Comments (0)