വാഹനാപകടം: കേന്ദ്രമന്ത്രി ശ്രീപദ്‌ നായിക്കിന്‌ പരുക്ക്‌; ഭാര്യ മരിച്ചു

വാഹനാപകടം: കേന്ദ്രമന്ത്രി ശ്രീപദ്‌ നായിക്കിന്‌ പരുക്ക്‌; ഭാര്യ മരിച്ചു

ബംഗളുരു: കേന്ദ്ര ആയുഷ്‌, പ്രതിരോധ സഹമന്ത്രി ശ്രീപദ്‌ യശോ നായിക്ക്‌ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട്‌ ഭാര്യയും പഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു. അപകടത്തില്‍ മന്ത്രിക്കും കാര്‍ ഡ്രൈവര്‍ക്കും ഗുരുതരപരുക്ക്‌.
കര്‍ണാടകയിലെ അങ്കോള ജില്ലയില്‍ ഇന്നലെയായിരുന്നു അപകടം. യെല്ലപുരില്‍നിന്നു ഗോകര്‍ണത്തേക്കു കുടുംബസമേതമുള്ള കാര്‍യാത്രയാണ്‌ ദുരന്തത്തില്‍ അവസാനിച്ചത്‌. പരുക്കേറ്റ നായിക്കിന്റെ ഭാര്യ വിജയയും പഴ്‌സണല്‍ സെക്രട്ടറി ദീപക്കും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. ഗുരുതരപരുക്കേറ്റ ശ്രീപദ്‌ നായിക്കിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി ഗോവയിലെ ആശുപത്രിയിലേക്കു മാറ്റി.