ചെറിയ കുറ്റത്തിന് ആദ്യമായി കേസില്‍പെടുന്നവര്‍ക്ക് മാപ്പുനല്കാന് സമൂഹത്തിന്റെ മനോഭാവം തടസം -ഹൈകോടതി
കൊച്ചി: ചെറിയ കുറ്റങ്ങളുടെ പേരില്‍ ആദ്യമായി കേസില്‍പെടുന്നവര്‍ക്ക് മാപ്പ് നല്കാന് നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും സമൂഹത്തിന്റെ മനോഭാവം പലപ്പോഴും ഇതിനു തടസ്സമാണെന്ന് ഹൈകോടതി.ഒരിക്കല്‍ മാത്രം കേസില്പെടുന്നയാളെപ്പോലും സ്ഥിരം കുറ്റവാളിയെപ്പോലെയാണ് സമൂഹം പലപ്പോഴും കണക്കാക്കുന്നത്. നിയമത്തിലെ ഇത്തരം വ്യവസ്ഥകള്‍ ഫലവത്താകാന് സമൂഹത്തിന്റെ സഹായം അനിവാര്യമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി അബ്ദുല്‍ റഉൗഫിന് വിചാരണ കോടതി 2005ല്‍ വിധിച്ച ശിക്ഷ സംശയത്തിന്റെ ആനുകൂല്യം നല്കി റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. അയ്യപ്പപണിക്കരുടെ 'മോഷണം' എന്ന കവിതയിലെ 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ' എന്നതുള്‍പ്പെടെയുള്ള വരികള്‍ ചേര്‍ത്താണ് കോടതിയുടെ ഉത്തരവ്.മഞ്ചേരി ഒന്നാം അതിവേഗ കോടതി മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെതിരെ റഉൗഫ് നല്കിയ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.മോട്ടോര്‍ മോഷണംപോയ സംഭവത്തില്‍ തനിക്കെതിരെ നടക്കുന്ന കുപ്രചാരണം ബോധ്യപ്പെടുത്താന്‍ ഉടമയുടെ വീട്ടിലെത്തി പുറത്തിറങ്ങിയ ഇയാള്‍ രണ്ടുപേരെ കുത്തിയെന്നാണ് കേസ്. എന്നാല്‍, കേസില്‍ തനിക്കെതിരെ സാക്ഷി പറഞ്ഞവര്‍ മുളകുപൊടിയെറിഞ്ഞ് ഇരുമ്ബുവടികൊണ്ട് തെന്റ തലക്ക് അടിക്കുകയായിരുന്നെന്നാണ് റഉൗഫിെന്റ വാദം. ചികിത്സ തേടിയതിന്റെ വിവരവും ഹാജരാക്കി.
റഉൗഫിന് പറ്റിയ പരിക്കിെന്റ വിവരം പ്രോസിക്യൂഷന് മറച്ചുവെച്ചതായി കോടതി വിലയിരുത്തി. മോഷ്ടാവായി മുദ്ര കുത്തിയശേഷം യുവാവിനെ പ്രകോപിപ്പിച്ച് കുത്തു കേസില്പെടുത്തുകയായിരുന്നുവെന്ന സംശയവും ഉന്നയിച്ചു. തുടര്‍ന്നാണ് സംശയത്തിന്റെ ആനുകൂല്യം നല്കി വിട്ടയച്ചത്.
ഒരാള്‍ക്കെതിരെ ആദ്യമായി കുറ്റം ചുമത്തപ്പെടുമ്ബോള് ജയിലിലേക്ക് അയക്കുന്നത് ഒഴിവാക്കി നവീകരിക്കാന്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ 360(3) വകുപ്പിലും പ്രബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് നിയമത്തിലെ മൂന്നാം വകുപ്പിലും വ്യവസ്ഥയുള്ളത് കോടതി ഓര്‍മിപ്പിച്ചു.
പ്രതിക്ക് അഭിഭാഷകനില്ലെന്ന് കണ്ട് കോടതിതന്നെ അമിക്കസ് ക്യൂറിയായി അഭിഭാഷകനെ ചുമതലപ്പെടുത്തി വസ്തുതാന്വേഷണം നടത്തി വാദം കേട്ട കേസാണിത്.
Comments (0)