നരേന്ദ്ര മോദിയുടെ പ്രവർത്തന മികവാണ് തന്നെ രാഷ്ട്രീയത്തിലേക്കും പിന്നീട് ഭാരതീയ ജനത പാർട്ടിയുടെ അംഗമാകാനും പ്രേരിപ്പിച്ചതെന്ന് സംവിധായകൻ രാജസേനൻ
നരേന്ദ്ര മോദിയുടെ പ്രവർത്തന മികവാണ് തന്നെ രാഷ്ട്രീയത്തിലേക്കും പിന്നീട് ഭാരതീയ ജനത പാർട്ടിയുടെ അംഗമാകാനും പ്രേരിപ്പിച്ചതെന്ന്
സംവിധായകൻ രാജസേനൻ. ഇടത് പക്ഷപ്രവർത്തകനല്ലെങ്കിലും അടിസ്ഥാനപരമായി ഇടത് ആശയങ്ങളോട് താല്പര്യമുണ്ടായിരുന്നു വ്യക്തിപരമായ
ആവശ്യത്തിനു ഗുജറാത്തിൽ പോയപ്പോഴാണ് നരേന്ദ്ര മോദിയുടെ പ്രവർത്തനമികവിനെ കുറിച്ച് തനിക്ക് വ്യക്തമായതെന്നും രാജസേനൻ അഭിമുഖത്തിൽ പറഞ്ഞു.സ്ത്രീ സുരക്ഷ, നിരാലംബരുടെ ഉന്നമനം, ഉയർന്ന ജോലി സാധ്യതകളുൾപ്പെടെ പ്രധാനമന്ത്രി നടപ്പിലാക്കുന്ന ഒരോ പദ്ധതിയും മാതൃകപരമാണ്. നരേന്ദ്ര മോദിക്കപ്പുറം ബിജെപി എന്ന പാർട്ടിയുടെ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങളും തന്റെ രാഷ്ട്രീയ ജീവിതത്തെ
സ്വാധീനിച്ചു.ദേശീയത പറയുമ്പോൾ അത് വർഗീയതയാക്കി പ്രചരിപ്പിക്കുന്ന ഒരു സമൂഹത്തിൽ രാഷ്ട്രബോധത്തിൽ ഊന്നി നിന്ന് പ്രവർത്തിക്കുന്ന രീതിയാണ് ബിജെപിക്കുള്ളത്.
ബി.ജെ പിയുടെ സംസ്ഥാന സമിതി അംഗമാകാനും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിച്ചതിൽ സന്തോഷമുണ്ട്. സംസ്ഥാനത്ത് എന്നല്ല ലോകത്തിൽ തന്നെ കമ്യൂണിസം അവസാനിക്കുന്ന അവസ്ഥയിലാണെന്നും രാജസേനൻ വ്യക്തമാക്കി.
Comments (0)