ആലുവ മുട്ടത്ത് കണ്ടെയ്നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചു അപകടം ; ആറു പേര്‍ക്ക് പരുക്ക്
ആലുവ : മുട്ടത്ത് കണ്ടെയ്നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ആറു യാത്രക്കാര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ 6.15 ന് ആയിരുന്നു അപകടം. ഒരു ലോറിയിലിടിച്ച് നിന്ന ബസിന്റെ പിന്നില്‍ മറ്റൊരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ലോറി കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ പിന്‍ഭാഗവും മുന്‍ഭാഗവും തകര്‍ന്നു. മുന്‍ഭാഗത്ത് ബസ് പൊളിച്ചാണ് ഒരാളെ രക്ഷപ്പെടുത്തിയത്.
Comments (0)