ഉപഭോക്ത്തൃ മേഖലക്ക് പുത്തൻ ഉണർവുമായ്, ക്യാപ്സ്,, കൊച്ചിയിൽ നിന്ന്
കൊച്ചി: ലോകത്തിലെ ഉപഭോക്തൃ കമ്പോളങ്ങളിൽ ആഗോളതലത്തിൽ തന്നെ പേരുകേട്ട ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ കൺസ്യൂമറിൻ്റെ കടമകളും അവകാശങ്ങളും ഒരുപോലെ നടപ്പിലാക്കുവാൻ ബോധവൽക്കരണത്തോടൊപ്പം രാജ്യത്തിൻ്റെ വികസനത്തിന് നാന്ദി കൂട്ടുവാൻ കടമകളും അവകാശങ്ങളും ഒരുപോലെ നടപ്പാക്കുക വഴി ഉത്പാദകനും വിപണന കമ്പോളങ്ങളും ഉപഭോക്താവും ആരോഗ്യപരമായ മത്സരങ്ങളിലൂടെ മുന്നോട്ട് പോകുക എന്ന ലക്ഷ്യം സ്ഥാപിച്ചെടുക്കുന്നതിനും പുതിയൊരു കമ്പോള സംസ്കാരത്തിന് തിരിതെളിക്കാനും കൊച്ചി കേന്ദ്രമായി തുടക്കം കുറിച്ചു കൺസ്യൂമർ അവയർനെസ് ആൻ്റ് പ്രൊട്ടക്ഷൻ സൊസൈറ്റി. ഡിസംബർ ഒന്നിന് എറണാകുളം പി.ഡബ്ലൂ.ഡി. റസ്റ്റ്ഹൗസിൽ വച്ച്, എറണാകുളം ജില്ലാ കൺസ്യൂമർ ഡിഡ്പുട്ട് റിഡ്രസ്സൽ കമ്മീഷൻ പ്രസിഡൻ്റ് ശ്രീ D.B.ബിനു ഉത്ഘാടനം ചെയ്തുകൊണ്ട് സംഘടനയുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു, ക്യാപ്സിൻ്റെ ലോഗോ പ്രകാശനം റിട്ടയേർഡ് ജില്ലാ ജഡ്ജി (ഫാമിലി കോർട്ട് ) ശ്രീമതി ലീലാമണി നിർവഹിച്ചു, ക്യാപ്സിൻ്റെ ജനറൽ സെക്രട്ടറി ശ്രീമതി കാവ്യാ അന്തർജനത്തിൻ്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡൻ്റ് ശ്രീമതി ലിജി വിൽസൻ്റ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവരടക്കം നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു, സംഘടനയുടെ ട്രഷർ ശ്രീമതി ഇന്ദിരാ ഷിബുലാൽ നന്ദിയും പൊതുപ്രവർത്തകയായ ശ്രീമതി ജിൻസി ജേക്കബ്ബ് ആശംസയും നേർന്ന യോഗത്തിൽ ശ്രീ ഹരിദാസിന് ആദ്യ മെമ്പർഷിപ്പ് നൽകുകയും ചെയ്തു, കമ്മറ്റി മെമ്പർമാരായ ശ്രീ പ്രദീപും ശ്രീമതി അക്ഷയ സോമനും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
Comments (0)