മാധ്യമ പ്രവർത്തകർ ആർക്കും കൊട്ടാനുള്ള ചെണ്ടയല്ല,,,, അജിതാ ജയ് ഷോർ

മാധ്യമ പ്രവർത്തകർ ആർക്കും കൊട്ടാനുള്ള ചെണ്ടയല്ല,,,, അജിതാ ജയ് ഷോർ

കേരളത്തിൽ കുറച്ച് ദിവസങ്ങളായി  റോഡ് നിയമത്തിൻ്റെ ഭാഗമായി വാഹനങ്ങളിലെ സ്റ്റിക്കറുകളും, ഗ്ലാസുകളിലെ കറുത്ത ഫിലിമുകളും നീക്കം ചെയ്ത് റോഡ് നിയമങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്ന പോലീസും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്ന, പ്രക്രിയ സാധാരണക്കാരെയും, സർക്കാരിനെയും, ബന്ധപ്പെട്ട വകുപ്പുമായും ശത്രുതക്ക് മാത്രമേ വഴി വക്കുന്നുള്ളു., സുപ്രിം കോടതി വിധി നടപ്പാക്കാനാണ് ഈ ഉദ്യോഗസ്ഥർ ഇത് ചെയ്യുന്നത് എന്ന് പറയുന്നു നല്ല കാര്യം പക്ഷെ ഇതേ സുപ്രീം കോടതി വളരെക്കാലമായി പറഞ്ഞിട്ടുള്ള, പറഞ്ഞു കൊണ്ടിരിക്കുന്ന എത്ര കാര്യങ്ങൾ നിങ്ങൾ നടപ്പാക്കുന്നുണ്ട് ,നടപ്പാക്കിയിട്ടുണ്ട്, റോഡുനിയമം സാധാരണക്കാരനും, രാഷ്ട്രീയ ഭരണ മേലാളൻമാർക്കും സമ്പന്നൻ മാർക്കും വെവ്വെറെയാണ് അത് നഗ്ന സത്യമാണ്.,ഇവിടെ കേരള പത്രപ്രവർത്ത അസോസിയേഷൻ സംസ്ഥാന രക്ഷാധികാരിയെന്ന നിലയിൽ 'ഞങ്ങൾക്ക് പറയുവാനുള്ളത് കേരളത്തിൽ ഏകദേശം രണ്ടായിരത്തിൽ അടുത്ത് മാധ്യമ പ്രവർത്തകർ ജോലി ചെയ്യുന്നുണ്ട്, അവരുടെ സുഗമമായ സഞ്ചാരത്തിന് പ്രസ്സ് സ്റ്റിക്കർ പതിച്ച വാഹനങ്ങൾ തടഞ്ഞ് നിർത്തി ബലമായി ചില ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും, പോലീസുകാരും സ്റ്റിക്കറുകൾ വലിച്ചു കീറുകയും അന്യായമായ പിഴകൾ ചുമത്തുകയും ചെയ്യുന്നു.അവർ പറയുന്നു അക്രഡിറ്റേഷൻ ഉള്ളവർക്ക് സ്റ്റിക്കർ വക്കാം അല്ലാത്തവർക്ക് പാടില്ലാ എന്ന് കേരളത്തിൽ രണ്ടായിരത്തിലധികം മാധ്യമ പ്രവർത്തകരിൽ നൂറിൽ താഴെ മാത്രം പേർക്ക് അതായത് വിരലിൽ എണ്ണാവുന്നവർക്ക് മാത്രമേ അക്രഡിറ്റേഷൻ ഉള്ളു അല്ലാത്തവർ മാധ്യമ പ്രവർത്തകർ അല്ലെന്നാണ് ഇവർ പറയുന്നത് .എന്നാൽ ഓരോ വിഷയത്തിലും അവരുടെ വാർത്തകൾ പ്രസിദ്ധീകരിക്കാൻ പറയുമ്പോൾ നിങ്ങൾക്ക് അക്രഡിറ്റേഷനുണ്ടൊ, ഈ വാർത്ത അങ്ങനുള്ളവർ കൊടുത്താൽ മതിയെന്ന് ഇവർ പറയുമോ? റോഡിലൂടെ ഏഴ് ടൺ ഭാരപരിധിയുള്ള വാഹനത്തിൽ എഴുപത് ടൺ കരിങ്കല്ല് എല്ലാ സുരക്ഷാ നിയമവും കാറ്റിൽ പറത്തി,,, കൊലവിളി നടത്തി സ്വകാര്യ ബസുകൾ പായുമ്പോൾ,,, ഇരുപതും മുപ്പതും വർഷമായി ട്രാൻസ്പോർട്ട് ബസ് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾ പൊതുവഴിയിലൂടെ ആളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്ത വിഷപ്പുക തുപ്പി പായുമ്പോൾ,,, ഇതൊന്നും റോഡുസുരക്ഷയിൽ പെടുത്താതെ, രാപകൽ ഭേദമില്ലാതെ സമൂഹത്തിന് വേണ്ടി യാതൊരു സുരക്ഷയുമില്ലാതെ ജോലിയെടുക്കുന്ന സാധാരണക്കാരായ മാധ്യമ പ്രവർത്തരെ നടുറോഡിൽ തടഞ്ഞു നിർത്തി വാഹനങ്ങളിൽ പതിച്ചിരിക്കുന്ന തിരിച്ചറിയൽ സ്റ്റിക്കർ കളയുന്നത് റോഡുസുരക്ഷയല്ല 'വാഹനം തടഞ്ഞു നിർത്തി പരിശോധിക്കാം, പരിശോധിക്കണം, അവർ ധരിച്ചിരിക്കുന്ന തിരിച്ചറിയൽ കാർഡുകൾ, നിലവിൽ പ്രവർത്തനത്തിലുള്ളവയാണൊ, കാലഹരണപ്പെട്ടതാണൊ, 'വ്യാജമായി നിർമിച്ചവയാണൊ എന്നെല്ലാം പരിശോധിച്ച്, അവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുക  തന്നെ വേണം, പത്രപ്രവർത്തക അസോസിയേഷൻ തികച്ചും സർക്കാരിൻ്റെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ അസോസിയേഷൻ നൽകിയിരിക്കുന്ന കാർഡുകൾ നിലവിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെതാണെന്ന് ഉറപ്പു വരുത്തി തന്നെയാണ്, സർക്കാരിൽ സമയബന്ധിതമായി കണക്കുകൾ സമർപ്പിച്ച് പൂർണമായി നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടന നൽകുന്ന സ്റ്റിക്കറുകൾ നിയമ വിധേയമായി അവരവരുടെ വാഹനങ്ങളിൽ പ്രദർശിപ്പിക്കാൻ ഓരോ മാധ്യമ പ്രവർത്തകർക്കും അവകാശമുണ്ട്,, പല സന്ദർഭങ്ങളിലും പോലീസും മറ്റ് ഡിപ്പാർട്ട്മെൻറുകളിലെയും പലരും മാധ്യമ പ്രവർത്തകർക്ക് നേരെയും അവരുടെ വാഹനങ്ങൾക്ക് നേരെയും ആക്രമണം നടത്തിയിട്ട്, അയ്യൊ, ക്ഷമിക്കണം തിരിച്ചറിഞ്ഞില്ല, എന്നാണ് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത്, പ്രസ്സ്റ്റിക്കർ പലപ്പോഴും മാധ്യമ പ്രവർത്തകരുടെ സുരക്ഷാ കവചം കൂടിയാണ്.

ഉദ്യോഗസ്ഥർ വാഹനങ്ങളുടെ രേഖകൾ പരിശോധിക്കും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ നടപടിയുമായി  മുന്നോട്ട് പോകാം അല്ലാതെ മാധ്യമ പ്രവർത്തകർക്ക് അവരുടെ തൊഴിലിൻ്റെ ഭാഗമായ തിരിച്ചറിയൽ എംബ്ലങ്ങളും സ്റ്റിക്കറുകളും വക്കുക എന്നത് അവരുടെ അവകാശമാണ് അത് അനിവാര്യമാണ്, നിയമം നടപ്പാകാൻ നിയോഗിക്കപ്പെട്ടവർ ആദ്യം സ്വയം നിയമം പഠിക്കുക, നിയമം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്, കേരളത്തിൽ റോഡുസുരക്ഷാ നിധിയിൽ ജനങ്ങൾ നൽകിയ ഏതാണ്ട് 600 കോടി രൂപ വകമാറ്റി ചെലവഴിച്ചു യഥാ വിധി ഉപയോഗിച്ചില്ല, കാൺമാനില്ല എന്നെല്ലാം, വാർത്തകൾ കാണുന്നു., ആദ്യം ഇത്തരം കാര്യങ്ങൾ ശരിയായി  നടത്തുക അല്ലാതെ മുക്കാൽ ചക്രത്തിന് കുടുംബം പുലർത്താൻ മഴയെന്നൊ, മഞ്ഞെന്നോ, രാത്രിയെന്നൊ പകലെന്നോ, പണിയെടുക്കുന്ന മാധ്യമ പ്രവർത്തകരെ അക്രഡിറ്റേഷൻ ഇല്ല എന്ന കാരണത്താൽ അവരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കാനും നടുറോഡിൽ അപമാനിക്കാനും ശ്രമിക്കുന്ന മൃഗതുല്യരായ ഉദ്യോഗസ്ഥരുടെ ഹീന പ്രവർത്തികൾക്കെതിരെ സർക്കാരും പൊതുസമൂഹവും ഉണർന്ന് പ്രവർത്തിക്കണം, ഒരു സ്റ്റിക്കർ വക്കുന്നതാണ് പ്രശ്നമെങ്കിൽ, ഞങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകാൻ നിർബന്ധിതരാകും,, കേവലം വാഹനങളിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറുകളാണ് റോഡുസുരക്ഷാ നിയമങ്ങൾ ലംഘിക്കപ്പെടുന്നതെന്ന് ധരിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിക്കൾക്കെതിരെ കേരള പത്രപ്രവർത്തക അസോസിയേഷൻ നിയമ നടപടികളുമായ് മുന്നോട്ട് പോകുകയാണ് മാധ്യമ പ്രവർത്തകരുടെ സഞ്ചാരസ്വാതന്ത്ര്യത്തേയും ഭയം കുടാതെയും ജോലി ചെയ്യാനുള്ള അവകാശത്തെയും നിഷേധിക്കുന്ന നടപടികൾ ഇത്തരം ഉദ്യോഗസ്ഥർ നിർത്തി വക്കണം, 'മാധ്യമ പ്രവർത്തനവും മാധ്യമ പ്രവർത്തകരും ജനാധിപത്യത്തിൻ്റെ ഭാഗമാണ് സ്വതന്ത്രവും ഭയരഹിതവുമായ മാധ്യമ സ്വാതന്ത്ര്യം നിലനിർത്താൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് സത്വര നടപടി വേണമെന്നും കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി, അജിതാ ജയ് ഷോർ സർക്കാരിനോടാവശ്യപ്പെട്ടു.