ചെവിയിൽ പാറ്റകയറിയ വിദ്യാർത്ഥിയെ ചികിത്സിച്ചില്ല, ഡോക്ടർക്കെതിരെ പരാതി.
ആലപ്പുഴ: രാത്രിയിൽ ചെവിയിൽ പാറ്റ കയറിയതിനെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥിയായ മകന് ചികിത്സയിൽ അനാസ്ഥ. വേദന ശക്തമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽ നിന്നും പാറ്റയെ നീക്കം ചെയ്തു.
ആലപ്പുഴ,നോർത്ത് ആര്യാട് ,കുരിശിങ്കൽ വീട്ടിൽ നിഷാ ക്ലീറ്റസിൻ്റെ പതിമൂന്ന് വയസ്സായ മകനെയും കൊണ്ടാണ് 10ന് രാത്രി ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചത്.കുട്ടി വേദന കൊണ്ട് കരഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ വിളിച്ച് ഇ.എൻ.ടി ഡോക്ടർ ഉണ്ടെന്ന് ഉറപ്പു വരുത്തിയിട്ടാണ് അധ്യാപിക കൂടിയായ നിഷ മകനെ രാത്രിയിൽ തന്നെ ആശുപത്രിയിലെത്തിച്ചത്.
ഡ്യൂട്ടി ഡോക്ടർ കാതിൽ ടോർച്ച് അടിച്ച് നോക്കിയിട്ട് കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞ് വേദനസംഹാരിയായ ഗുളിക മാത്രം നല്കി.വീട്ടിൽ എത്തിയിട്ടും വേദന സഹിക്കാൻ പറ്റാതെ കുട്ടി കരഞ്ഞതിനെ തുടർന്ന് ഇന്നലെ രാവിലെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽ നിന്നും പാറ്റയെ നീക്കം ചെയ്തു.
നിരുത്തരവാദപരമായി പെരുമാറിയ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടേയും ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും കുട്ടിക്ക് ആവശ്യമായ ചികിൽസ നൽകാതിരുന്ന ഇ.എൻ.എടി ഡോക്ടർക്കെതിനെ ഉചിതമായ നിയമ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് കുട്ടിയുടെ അമ്മയുടെ ആവശ്യം.
Comments (0)