കോവിഡ് വാക്സീന്‍ സൂക്ഷിക്കാന്‍ സംസ്ഥാനത്ത് സംഭരണശാലകള്‍ ഒരുങ്ങുന്നു...
കോവിഡ് വാക്സീന്‍ സൂക്ഷിക്കാന്‍ സംസ്ഥാനത്ത് സംഭരണശാലകള്‍ ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ അയച്ച 1,680 വാക്സീന്‍ കാരിയറുകളും 100 കോള്‍ഡ് ബോക്സുകളും സംസ്ഥാനത്തെത്തി. നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ ആരോഗ്യ വിദഗ്ധസമിതിയുടെ നിര്‍ദേശം തേടി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങിയിടങ്ങളിലാണ് സംഭരണ കേന്ദ്രങ്ങള്‍ തയാറാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നൂറിലേറെ കോള്‍ഡ് പോയിന്റുകള്‍ ഒരുക്കും. 1589 ചെറിയ ഐസ് ലൈന്‍ഡ് റെഫ്രിജറേറ്ററുകള്‍ ഇവിടെ സജ്ജീകരിക്കും. വാക്സീന്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടു പോകുന്നതിനുളള 50 വലിയ കോള്‍ഡ് ബോക്സുകളും 50 ചെറിയ ബോക്സുകളും സംസ്ഥാനത്തെത്തി.



Author Coverstory


Comments (0)