സുനിതാബായ് അവാര്‍ഡ് ഡോ. പ്രഭാകരന്‍ ഹെബ്ബര്‍ ഇല്ലത്തിന് സമ്മാനിച്ചു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഹിന്ദി വകുപ്പില്‍ പ്രഫസറായിരുന്ന ഡോ. എല്‍. സുനിതാബായിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ ഡോ. എല്‍. സുനിതാബായ് ജ്ഞാന്‍ പുരസ്‌കാരം തലശ്ശേരി ബ്രണ്ണന്‍ കോളജിലെ അസി. പ്രഫസര്‍ ഡോ. പ്രഭാകരന്‍ ഹെബ്ബര്‍ ഇല്ലത്തിന് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ സമ്മാനിച്ചു. കുസാറ്റിന്‍റെ എം.എ ഡിഗ്രി ഫൈനല്‍ പരീക്ഷയില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവര്‍ക്കുള്ള ഡോ. എല്‍. സുനിതാബായ് മേധ പുരസ്‌കാരം പ്രിയപോള്‍, ആതിര ജി. എന്നിവര്‍ക്ക് വിതരണം ചെയ്തു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എസ്.എം. സുനോജ്, ഹിന്ദി വകുപ്പ് മോധാവി ഡോ.ആര്‍. ശശിധരന്‍, ഹ്യുമാനിറ്റീസ് ഡീനും ഫാക്കല്‍റ്റി അംഗവുമായ ഡോ. കെ. അജിത, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ.കെ. ഗിരീഷ്കുമാര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്‍റ് കെ.ജി. മുരളീധരന്‍, തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം അസി. ഡയറക്ടര്‍ ഡോ.പി.ആര്‍. ഹരീന്ദ്ര ശര്‍മ, ഡോ. എല്‍. സുനിതാബായ് സ്മൃതി പുരസ്‌കാര്‍ കമ്മിറ്റി അംഗം അഡ്വ.വി. ബാലകൃഷ്ണ ഷേണായ്, അസി. പ്രഫസര്‍ ഡോ. കെ.എന്‍.അനീഷ് എന്നിവര്‍ സംസാരിച്ചു.



Author Coverstory


Comments (0)