വിമാനത്താവള പരിസരത്ത് കെട്ടിടം: വേണ്ടത് വ്യോമയാന മന്ത്രാലയത്തിന്റെ അനുവാദപത്രം

കൊച്ചി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും നിശ്ചിത ദൂരപരിധിയിൽ വരുന്ന കെട്ടിട നിർമാണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുവാദപത്രം ( എതിർപ്പില്ലാ സർട്ടിഫിക്കറ്റ് - എൻ.ഒ.സി) വേണമെന്ന നിയമം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും ഇതിൽ പുതുതായി ഒന്നും ചേർത്തിട്ടില്ലെന്നും സിയാൽ. കെട്ടിടങ്ങൾ, ഉയരത്തിലുള്ള മറ്റു നിർമിതികൾ എന്നിവ പണികഴിപ്പിക്കമ്പോൾ വിമാന ഓപ്പറേഷന്റെ സുരക്ഷയെ മുൻനിർത്തിയാണു കേന്ദ്ര സർക്കാർ ഇത്തരമൊരു നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്.അഞ്ച് തലങ്ങളിലുള്ള പരിശോധനകളാണ് ഇതു സംബന്ധിച്ച് നടക്കുന്നത്. കെട്ടിടത്തിന്റെ കൃത്യമായ സ്ഥാനവും ഉയരും നിർണയിച്ചുവേണം രേഖകൾ സമർപ്പിക്കാൻ. വ്യോമയാനമന്താലയത്തിന്റെ www.nca52.aai..aero എന്ന വെബ്സൈറ്റിൽ വേണം അനുമതിയ്ക്കായി  അപേക്ഷ നൽകാൻ വിമാനത്താവളത്തിന്റെ തൊട്ടടുത്തുള്ള പ്രദേശങ്ങളെ വിവിധ  സോണായി തിരിച്ചിട്ടുണ്ട്.' വെബ്സൈറ്റ് നോക്കിയാൽ അതാത് സോണുകളിലെ ഉയരപരിധി അറിയാനാകും. കെട്ടിട നിർമാണ അനുമതി വേണ്ടവർ ഡി.ജി.പി.എസ്. ഒരുമിച്ച് ഉപയുക്തമാക്കാനായാൽ ചെലവ് കുറയ്ക്കാനാകും. ഇതിനു പകരമായി മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്ന വാർത്തകൾ തെറ്റിദ്ധാരണാ ജനകമാണ്. ഇപകാരം സമർപ്പിക്കുന്ന അപേക്ഷകളിൻമേൽ അഞ്ച് പരിശോധനകളിൽ ഒന്നാണ് വിമാനത്താവള ഓപ്പറേറ്റർ എന്ന നിലയ്ക്ക് സിയാൽ നടത്തുന്നത്. റെഡ് സോണിന് പുറത്തുള്ള മറ്റ് & സോണുകൾക്ക് അതതു തദ്ദേശസ്ഥാപനങ്ങൾക്ക് തന്നെ അനുമതി കൊടുക്കാവുന്നതാണ്. ഇത്തരം മേഖലകളിലെ വൻകിട കെട്ടിട  സമുച്ചയങ്ങൾക്ക് മാത്രമാണ് വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള അനുമതി തോണ്ടതെന്നും സിയാൽ അധിക്യതർ അറിയിച്ചു.