ആഗോളതലത്തിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒൻപത് കോടി 27 ലക്ഷം കടന്നു

ആഗോളതലത്തിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒൻപത് കോടി 27 ലക്ഷം കടന്നു

ന്യൂയോർക്ക് : ആഗോളതലത്തിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒൻപത് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു.19,85,071 പേർ ഇതിനോടകം തന്നെ കോവിഡ് ബാധിച്ചു മരണമടഞ്ഞു. ആറ് കോടി അറുപത്തിരണ്ട് ലക്ഷം പേർ
രോഗമുക്തി നേടിയിരിക്കുകയാണ്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. യുഎസിൽ രണ്ട് കോടി മുപ്പത്തഞ്ച് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.കൊവിഡ് മൂലം ലോകത്ത് ഏറ്റവും കൂടുതലാളുകൾ മരിച്ചതും അമേരിക്കയിലാണ്. 3.93 ലക്ഷം പേരാണ് മരണമടഞ്ഞത്. ഒരു കോടി മുപ്പത്തി ഒൻപത് ലക്ഷം പേർ സുഖം പ്രാപിക്കുകയുണ്ടായി.കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്.രാജ്യത്ത് 1,05,12,831 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2,10,459 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 1.51 ലക്ഷം പേർ മരിച്ചു. 1,01,46,254 പേർ രോഗമുക്തി നേടിയിരിക്കുന്നത്.കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് എൺപത്തിരണ്ട് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,06,009 പേർ മരിച്ചു. എഴുപത്തിരണ്ട് ലക്ഷം പേർ സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുള്ള റഷ്യയിൽ മുപ്പത്തിനാല് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.