പ്രതിപക്ഷനേതാവ് യു.ഡി.എഫിന് ചിതയൊരുക്കുന്നു : കെ സുരേന്ദ്രൻ

പ്രതിപക്ഷനേതാവ് യു.ഡി.എഫിന് ചിതയൊരുക്കുന്നു  : കെ സുരേന്ദ്രൻ

 പ്രതിപക്ഷ നേതാവ് യു.ഡി.എഫിന് തന്നെ ചിതയൊരുക്കുനെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബിജെപിയെ തോൽപ്പിക്കാൻ എൽ.ഡി.എഫും, യു.ഡി.എഫും ഒത്തുചേർന്നതിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തലയാണ്.യാദവകുലം മുടിയുമെന്നതുപോലെ ബി.ജെ.പി തകരുമെന്നുപറഞ്ഞ ചെന്നിത്തലയുടെ പ്രഖ്യാപനം വോട്ട് മാറ്റി ചെയ്യാൻ അണികളോടുള്ള സന്ദേശമായിരുന്നു. എന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫിനെ പിന്തുണച്ച യു.ഡി.എഫിനെ കഥ കഴിയുകയാണ് ചെയ്തത്.നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്വന്തം പഞ്ചായത്തിൽ എൽ.ഡി.എഫിനെ എതിർക്കുമോ എന്ന് വ്യക്തമാക്കണം.പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അധികാരം കിട്ടാതിരിക്കാൻ ഇരുമുന്നണികളും ഒത്തുചേരുകയാണ്.ചെന്നിത്തലയുടെ നാടായ ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത്, പാണ്ടനാട്, തിരുവൻവണ്ടൂർ, ചെന്നിത്തല പഞ്ചായത്തുകളിൽ ബി.ജെ.പിയാണ് ഒന്നാം കക്ഷി.ഇവിടെയെല്ലാം എൽ.ഡി.എഫുമായി ചേർന്ന യു.ഡി.എഫ് ഭരിക്കാൻ പോവുകയാണ്.അങ്ങനെ ചെയ്താൽ അതിന്റെ പ്രഖ്യാപനം വളരെ വലുതായിരിക്കുമെന്ന് കെ. സുരേന്ദ്രൻ യു.ഡി.എഫ് നേതൃത്വത്തെ ഓർമ്മിപ്പിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി. കെ സജീവൻ എന്നിവർ പങ്കെടുത്തു.