ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും കൂട്ടാളിയും പിടിയിൽ
കൊച്ചി: പോക്കുവരവ് നടത്തിക്കൊടുക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും കൂട്ടാളിയും പിടിയിൽ. കണയന്നൂർ താലൂക്കിലെ എളംകുളം വില്ലേജ് ഓഫീസർ രാജേഷ് (45) സുഹൃത്ത് എളമക്കര സ്വദേശിയായ വർഗീസ് എന്നിവരെയാണ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതുവരെയും ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.ഇളംകുളം വില്ലേജ് കുമാരനാശാൻ നഗർ ഇലതാട്ടു വീട്ടിൽ ആൻട്രോയുടെ മരിച്ചുപോയ അമ്മയുടെ പേരിലുള്ള നാല് സെന്റ് സ്ഥലത്തിന്റെ പോക്കുവരവിനായി 2019 ജൂലൈയിൽ എളംകുളം വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.നടപടിക്രമങ്ങൾ ഒക്കെ പൂർത്തിയാക്കിയെങ്കിലും സർട്ടിഫിക്കറ്റ് നൽകാതെ സജേഷ് പിടിച്ചുവച്ചു. ഒന്നരലക്ഷം രൂപ കൈക്കൂലി നൽകിയാൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളു എന്നും സജേഷ് പറഞ്ഞു.തുടർന്ന് സതീഷിനെ കൂട്ടുകാരനായ ഗോഡ്വിൻ വഴി സമീപിച്ചപ്പോൾ കൈക്കൂലി ഒരു ലക്ഷമായി കുറച്ചു.ഇക്കാര്യം ആൻട്രോ വിജിലൻസ് മധ്യമേഖല എസ്. പി ഹിമന്ദ്രനാഥിനെ അറിയിച്ചു.വിജിലൻസിനെ നിർദ്ദേശം അനുസരിച്ച് പണം കൈമാറാൻ ഇന്നലെ വൈകിട്ട് ആറിന് ആൻഡ്രോ വില്ലേജ് ഓഫീസിൽ എത്തി.പണം സജേഷിനു കൈമാറി.സജീഷ് ഈ പണം വർഗീസിന് കൈമാറിയപ്പോഴേക്കും വിജിലൻസ് സംഘം എത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.ഇൻസ്പെക്ടർമാരായ മധു ,മനു,സത്യന്‍,ഇൻസ്പെക്ടറായ സണ്ണി, അൻസാർ മാട്ടിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)