അന്താരാഷ്ട്ര നിലവാരത്തിലുള്ള ജിംനേഷ്യം തൃപ്പൂണിത്തുറയിൽ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ പവലിയനിൽ ഒരു കോടി രൂപ ചെലവിൽ ജിംനേഷ്യം ഒരുങ്ങും. സംസ്ഥാന കായികവകുപ്പ് ഒരുക്കുന്ന ഒൻപത് കായിക കേന്ദ്രങ്ങളിൽ ഒന്നാണ് തൃപ്പൂണിത്തുറയിൽ വരുന്നത്. കായിക കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് രാവിലെ 5.30 ന് മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനിൽ നിർവഹിക്കും. മൂന്ന് മാസത്തിനുള്ളിൽ ഉന്നത നിലവാരമുള്ള ജിംനേഷ്യ (പവർത്തന സജ്ജമാകും. എം. സ്വരാജ് എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച പവലിയ നിൽ 4 8 ലക്ഷം രൂപ ചെലവിൽ കേന്ദ്രിക്യത എസി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജിംനേഷ്യത്തിനായി ഒരുക്കും. എം. സ്വരാജ് എംഎൽഎ അധ്യക്ഷനാകും. ജോൺ ഫെർണാണ്ടസ് എംഎൽഎ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, മറ്റ് ജനപ്രതിനിധികൾ, വിദ്യാഭ്യാസ, കായിക വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.



Author Coverstory


Comments (0)