ലൈഫ് മിഷന്‍: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് സിബിഐ സുപ്രീം കോടതിയില്‍
കൊച്ചി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ സര്‍ക്കാര്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് സിബിഐ സുപ്രീം കോടതിയില്‍. ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ഫെഡറല്‍ തത്വങ്ങളുടെ ലഘനമെന്ന് ആരോപിച്ച സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു സിബിഐ. കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും സിബിഐ സുപ്രീം കോടതിയില്‍ വാദിച്ചു.
വിദേശ സംഭാവന സ്വീകരിച്ചതിലെ ക്രമക്കേടും അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ പറയുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയില്‍ നിന്നും വ്യക്തമാണ്. കരാറിലെ പല ഇടപാടും നിയമം ലംഘിച്ചാണ് നടത്തിയിരിക്കുന്നത്.
കൈക്കൂലി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വരെ ലഭിച്ചു. അതിനാല്‍ അന്വേഷണം തുടരുമെന്ന് സിബിഐ സുപ്രീം കോടതിയില്‍ വാദിച്ചു.
അതേസമയം സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വാദം. കേസില്‍ സന്തോഷിനെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)