സമരം ചെയ്ത് കേരളത്തിലെ ബ്രാഞ്ചുകൾ പൂട്ടിച്ച മുത്തൂറ്റിൽ നിന്നും 2.65 കോടി; ഡിഎംകെയിൽ നിന്ന് 10 കോടി; സിപിഎം വാങ്ങിയ പണത്തിന്റെ കണക്ക് പുറത്ത്
ചെന്നൈ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുസമയത്ത് സിപിഎം മുത്തൂറ്റ് ഫിനാൻസിൽ നിന്ന് 2.65 കോടി രൂപ സംഭാവന വാങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.ഡിഎ കൈയിൽ നിന്ന് സിപി എം പത്തു കോടി വാങ്ങിയെന്നും സമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിനാണ് പണം വാങ്ങിയത്.മുൻപ് ഇക്കാര്യം പുറത്തുവന്നപ്പോൾ സിപിഎം പ്രതികരിച്ചിരുന്നില്ല. എട്ട് ഇടപാടുകൾ വഴിയാണ് പത്തു കോടി വാങ്ങിയത്. 2019 ഏപ്രിൽ അഞ്ച്,ഒൻപത്, 11 തീയതികളാലായിരുന്നു ഇലക്ട്രോണിക് ഇടപാടുകൾ. 2019ൽ സിപിഎമ്മിന് മൊത്തം ലഭിച്ചത് 20 കോടിയാണ്.അതിന്റെ പകുതിയും ഡിഎംകെ നൽകിയതാണ്.2018ൽ വെറും മൂന്നു കോടി മാത്രം ലഭിച്ച പാർട്ടിക്കാണ് 2019ൽ 20 കോടി ലഭിച്ചത്, 550 ശതമാനം വർദ്ധന.തങ്ങൾ സമരം ചെയ്ത് കേരളത്തിലെ ബ്രാഞ്ചുകൾ പൂട്ടിച്ച മുത്തൂറ്റ് ഫിനാൻസിൽ നിന്ന് സിപിഎം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് 2.65 കോടി രൂപ വാങ്ങി. ഇതിനു പുറമേ
ഹൈദരാബാദിലെ നവയുഗ് എഞ്ചിനീയറിങ് കമ്പനി നൽകിയത് 50 ലക്ഷമാണ്. ഡിഎംകെ സിപിഐക്ക് നൽകിയത് അഞ്ചു കോടിയാണ്.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് സിപിഎം ചെലവിട്ടത് 34.9 കോടി രൂപയാണ്.2014ൽ ലോക്സഭ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് സിപിഎം ചെലവിട്ടത് 18.7
കോടിയായിരുന്നു.



Author Coverstory


Comments (0)