നീലീശ്വരം SNDP HSSൽ അനധികൃത നിയമനവും അഴിമതിയും നടക്കുന്നതായ് ആരോപണം
എറണാകുളം: ആലുവ വിദ്യാഭ്യാസ ജില്ലയിൽ മലയാറ്റൂർ - നീലീശ്വരം,862-ാം നമ്പർ SNDP ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെൻറ്ഹയർ സെക്കൻ്ററി സ്കൂളിൽ മാനേജർ പദവി ദുരുപയോഗം ചെയ്ത് മാനേജ്മെൻറ് ക്വോട്ടയിൽ അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങൾ നടത്തിയും, മാനേജ്മെൻറ് ക്വോട്ടയിൽ, അർഹതയില്ലാത്ത വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകിയും ലക്ഷങ്ങൾ സമ്പാദിക്കുന്നതായാണ് ആരോപണങ്ങൾ, 15.07.2019 മുതൽ ഈ സ്കൂളിൽ നിയമസാധുത പരമായി മാനേജർ ഇല്ല എന്നിരിക്കെ 24-6-202O,, 29 | 07 I 202021,/1.6,2021,/ 15.7' 2021, എന്നീ തീയതികൾ വച്ച് അദ്ധ്യാപക - അനദ്ധ്യാപക നിയമനങ്ങൾ നടത്തിയതായും വിവരാവകാശ രേഖകൾ പറയുന്നു.സുബിൻ കുമാർ എന്നയാളാണ് ഇങ്ങനെ മാനേജർ പദവി ദുരുപയോഗം ചെയ്ത് തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താൻ ശ്രമം നടത്തിയതെന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.ഇയാളുടെ അഴിമതിക്ക് കൂട്ട് നിന്ന ഹെഡ്മാസ്റ്റർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട് പരാതിക്കാർ നൽകിയ ഹർജിയെ തുടർന്ന് മാനേജരുടെ ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫിസർക്ക് നൽകാനും കേരള ഹൈക്കോടതി ഉത്തരവായിട്ടുണ്ട്,
Comments (0)