ജീവന്‍ രക്ഷാ പരിശീലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം - Dr. K. P. Girishkumar
നമ്മുടെ വിദ്യാഭ്യാസ പാഠ്യപദ്ധ തിയില്‍ കായിക മാനസിക പരിശീലനങ്ങള്‍ക്ക് അടുത്തിടെ പ്രാധാന്യം കൊടുത്തു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും അത്യാവശ്യമായ പ്രാഥമിക ജീവന്‍ രക്ഷാ പരിശീലന പരിപാടികള്‍ നമ്മുടെ കായിക വിദ്യാഭ്യാസ പരിശീലനത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ.പി.ഗിരീഷ്‌കുമാര്‍ പറഞ്ഞു. കവര്‍സ്റ്റോറി റസിഡന്റ് എഡിറ്റര്‍ ശശി കളരിയേലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വി ദേശ രാജ്യങ്ങളില്‍ ജീവന്‍ രക്ഷാ പരിശീലനത്തിന് വളരെയധികം പ്രാധാന്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. വളരെ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ പരിശീലനം നല്‍കുന്നതില്‍ അവര്‍ വളരെ പ്രാധാന്യം നല്‍കി വരുന്നുണ്ട്. നമ്മുടെ വൈദ്യശാസ്ത്രപഠനത്തില്‍ പോലും ജീവന്‍ രക്ഷാ പരിശീലനം ഫലപ്രദമായി നല്‍കുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. പുതിയ മെഡിക്കല്‍ കൗണ്‍സില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ജീവന്‍ രക്ഷാ പരിശീലനം നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്നുള്ളത് ആശ്വാസകരമാണ്.
ബേസിക് ലൈഫ് സപ്പോര്‍ട്ട് (ജീവന്‍ രക്ഷാ പരിശീലനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്?
ജീവന്‍ രക്ഷാ പരിശീലനം (BLS) എന്നാല്‍ ഒരാള്‍ക്ക് ബോധം പെട്ടെന്ന് നഷ്ടപ്പെടുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കൊടുക്കുന്ന പ്രഥമ ശുശ്രൂഷാ രീതിയാണിത്. ഈ പരിശീലനം തക്ക സമയത്തു തന്നെ നല്‍കേണ്ട താണ്. എന്നാല്‍ നമ്മുടെ സമൂഹ ത്തില്‍ ജീവന്‍ രക്ഷാ പരിശീലനം എങ്ങനെയാണ് നല്‍കേണ്ടത് എന്നറിയാത്തവരാണ്. നമുക്കു ചുറ്റും നടക്കുന്ന അപകടങ്ങളില്‍ ശരിയായ രീതിയില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്താത്തതിനാല്‍ മരണ നിരക്കും നിത്യ രോഗികളാകുന്നവരും നിരവധിയാണ്. തക്ക സമയത്ത് ശരിയായ രീതിയില്‍ ജീവന്‍രക്ഷ നല്‍കിയിരുന്നുവെങ്കില്‍ മരണനിരക്ക് ഗണ്യമായി കുറക്കുവാന്‍ നമുക്ക് കഴിയും.
സാധാരണ ഗതിയില്‍ ഒരാള്‍ക്ക് ബോധം നഷ്ടപ്പെട്ടാല്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് കാര്‍ഡിയാക് അറസ്റ്റ് (ഹൃദയത്തിന്റെ പ്രവര്‍ത്തനം) നിന്നു പോകുന്നതാണ്. ഇങ്ങനെ സംഭവിക്കു മ്പോള്‍ ഹൃദയത്തിന്റെ പംബിങ്ങ് കുറഞ്ഞ് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറഞ്ഞേക്കാം. മൂന്ന് മിനിറ്റിനുള്ളില്‍ ഇത് പുനഃ സ്ഥാപിച്ചില്ലെങ്കില്‍ രോഗിക്ക് മസ്തിഷ്‌കമരണം സംഭവിക്കാം. ഇത് ഒഴിവാക്കാന്‍ ജീവന്‍ രക്ഷാ പരി ശീലനം സഹായിക്കും.
ട്രോമാ ലൈഫ് സപ്പോര്‍ട്ട് എന്നാല്‍ എന്താണ് ?
വാഹന അപകടങ്ങളില്‍പ്പെട്ടവര്‍ക്ക് നല്‍കേണ്ട പ്രാഥമിക ജീവന്‍ രക്ഷാപരിശീലന രീതിയാണിത്. വാഹന അപകടത്തില്‍പെട്ട ഒരാളെ കണ്ടാല്‍ ഉടനടി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. സഹായത്തിനായി ആളെ വിളിക്കാം, ആബുലന്‍സിന്റെ സഹായം തേടാം. (സീന്‍ സേഫ്റ്റി) സ്ഥലം സുരക്ഷിതമാണോ എന്ന് പരിശോധിക്കണം. രോഗിയെ ട്രയാജ് ചെയ്യണം. (രോഗിക്ക് എത്രമാ്രതം അപകടം സംഭവിച്ചിട്ടുണ്ട് എന്ന് മനസ്‌സിലാക്കണം) രോഗിയെ സമാധാനിപ്പിക്കണം, രോഗിയെ എങ്ങനെ എടുക്കണം, ശ്വാസനാളവും കഴുത്തെല്ലും നട്ടെല്ലും സംരക്ഷിക്കണം. സ്‌പൈനല്‍ കോര്‍ (സുക്ഷ്മനനാഡി) യെ സംരക്ഷിച്ചുവേണം രോഗിയെ എടുക്കാന്‍ നമ്മുടെ അശ്രദ്ധകൊണ്ട് നാഡിക്ക് കാര്യമായക്ഷതം സംഭവിച്ചാല്‍ പിന്നെ രോഗി ജിവിതകാലം മുഴുവന്‍ തളര്‍ന്ന് കിടക്കാന്‍ അത് കാരണമായേക്കാം. എവിടെയെങ്കിലും പൊട്ടല്‍ ഉണ്ടെങ്കില്‍ ഒരുഭാഗം ഇളക്കാതെ വേണം എടുക്കാന്‍. രക്ത പ്രവാഹമുണ്ടെങ്കില്‍ വൃത്തിയുള്ള തുണികൊണ്ട് കെട്ടിവെച്ച് രക്ത പ്രവാഹം തടയണം.
ഡോക്ടര്‍ എന്താണ് സി.പി. ആര്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത് ?
ഒരു വ്യക്തിയുടെ ശ്വാസവും, ഹൃദയമിടിപ്പും നിന്നുപോകുമ്പോള്‍ പുറമേ നിന്നും അവ പ്രവര്‍ത്തനക്ഷമമാകാന്‍ നല്കുന്ന രീതിയെയാണ് സി.പി.ആര്‍ Cardio Pulmonary
Resuscitation എന്ന് പറയുന്നത്.
കൈകള്‍ നേരെ ഇരുന്ന് കൈ മുട്ടുമടക്കാതെ വേണം സി.പി.ആര്‍ നൽകാൻ കൂടാതെ ഇടുപ്പില്‍ നിന്ന് വേണം ബലം കൊടുക്കുവാനും. 50% ത്തിന് മുകളില്‍ വരെ രോ ഗികളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സി.പി.ആര്‍–ലൂടെ കഴിയും. പള്‍സ് കിട്ടുന്നതു വരെ സി.പി.ആര്‍ തുടരണം. പള്‍സ് കിട്ടിയാല്‍ ഇടത് വശത്തേക്ക് ചരിച്ച് കിടത്തി ഉടനടി ആശുപത്രിയില്‍ എത്തിക്കുക. നെഞ്ചിലൂടെ കൈ ഓടിക്കുമ്പോള്‍ ഒരു കുഴി പോലെ അനുഭവപെടും. അതിന്റെ മൂന്ന് വിരല്‍ മുകളില്‍ വെച്ച് വേണം നെഞ്ച് അമര്‍ത്താന്‍. നിപ്പിളിന്റെ നടുക്കുള്ള ഭാഗത്ത് വേണം അമര്‍ത്താന്‍. രോഗിക്ക് ഒടിവോ ചതവോ ഒക്കെ പറ്റിയിട്ടുണ്ടെങ്കില്‍ ശരിയായ വേദനയും നീരും കണ്ടേക്കാം. ഒടിവ് പറ്റിയെന്ന് തോന്നിയാല്‍ കട്ടിയുള്ള മരവടിയോ മറ്റോ വെച്ചുകെട്ടി ആ ഭാഗം അനക്കാതെ ആശുപത്രിയില്‍ എത്തി ക്കണം.
ജീവന്‍ രക്ഷാ പരിശീലനം അമൃതയുടെ നേതൃത്വത്തില്‍ നല്കാറുണ്ടോ അതിനെന്താണ് ചെയ്യേണ്ട ത് ?
അമൃത ആശുപത്രി ജീവന്‍ രക്ഷാ പരിശീലന പരിപാടികള്‍ വിപുലമായി നല്കി വരുന്നുണ്ട്. അതാത് പ്രദേശത്തുള്ള താത്പര്യ മുള്ളവരെ സംഘടിപ്പിച്ചാല്‍ അമൃ തയില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘം വന്ന് പരിശീലിപ്പിക്കും.
ഇപ്പോള്‍ വിവിധ പഞ്ചായത്തുകള്‍, സന്നദ്ധസംഘടനകള്‍, പോലീസ് അക്കാദമി, മിലിട്ടറി അക്കാദമി, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് എന്നിവര്‍ക്കെല്ലാം പരിശീലനം നല്‍കി വരുന്നുണ്ട്. സംസ്ഥാനത്തെ ഓരോ വീട്ടിലും ഒരാളെങ്കിലും ജീവന്‍ രക്ഷാ പ്രാഥമിക പരിശീലനം നേടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം അതിനായി അമൃതയിലെ എമര്‍ജന്‍സി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ.ശ്രീകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു അക്കാദമിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രാഥമിക ജീവന്‍ രക്ഷാപരിശീലന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അമൃതയിലെ എമര്‍ജന്‍സി വിഭാഗമുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങളും നിര്‍ദ്ദേശങ്ങളും ലഭിക്കും. സൗജന്യമായാണ് പരിശീലനപരി പാടി നല്‍കി വരുന്നത്. സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും തയ്യാറാണെങ്കില്‍ കേരളത്തിലെ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അമൃതയില്‍വച്ച് വിശദമായ ജീവന്‍ രക്ഷാ പരിശീലനം നല്‍കാന്‍ തയ്യാറാണ്. അത് വഴി പ്രാഥമിക ജീവൻ രക്ഷയുടെ പുതിയ പാഠങ്ങൾ ഉൾകോളുകയും നമ്മുടെ ആരോഗ്യരംഗത്ത് സമൂലമായ മാറ്റങ്ങൾ വരുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Comments (0)