ചെഗ്വേര യില്‍ നിന്ന് ചെ ന്താമരയിലേക്ക്........

ചെഗ്വേര യില്‍ നിന്ന് ചെ ന്താമരയിലേക്ക്........

കോവളം നിയോജകമണ്ഡലത്തിലെ മുല്ലൂരില്‍ തോട്ടം പനവിള സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരന്റെ നേതൃത്വില്‍ പാര്‍ട്ടി ഓഫീസ് വെള്ളയടിച്ച്‌ താമര വരയ്ക്കുന്നു.ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വെങ്ങാനൂര്‍ സതീഷ് എന്നിവര്‍ സമീപം പാര്‍ട്ടിയുടെ ആവേശബിംബമായ ചെഗ്വേരയുടെ മുഖത്ത് ഇന്ത്യന്‍ ദേശീയതയുടെ ചിഹ്നമായ താമര വരയ്ക്കുന്നത് അരനൂറ്റാണ്ടിലേറെ പാര്‍ട്ടി അംഗത്വം ഉണ്ടായിരുന്ന ആളാണ്.

86 സിപിഎം പ്രവര്‍ത്തകരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിട്ടതെന്ന് മുക്കോല പ്രഭാകരന്‍ വ്യക്തമാക്കി. രണ്ടു ബ്രാഞ്ചു കമ്മിറ്റികളാണ് ഒന്നടങ്കം ബിജെപി സംവിധാനമായി മാറിയത്. സിപിഎം പനവിള ബ്രാഞ്ച് സെക്രട്ടറി എസ്. ശ്രീമുരുകള്‍, നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നെല്ലിക്കുന്ന് ശ്രീധരന്‍, തോട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വയല്‍ക്കര മധു, ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജി. ശ്രീകുമാര്‍, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള എസ്. ലിജു, സുഗതന്‍ എ, ചന്ദ്രന്‍ ടി.ജി, അഭിലാഷ് എസ്.വി, സന്തോഷ് കുമാര്‍ കെ.എസ്, രാജീവ് ആര്‍, രാജേന്ദ്രന്‍ എസ്, വിശാഖ് എസ്.എസ്, സന്തോഷ് കുമാര്‍, സതീഷ് എസ്, രവി .എല്‍, മനേഷ എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഇതില്‍ ഉള്‍പ്പെടുന്നു. തോട്ടം ബ്രാഞ്ച് കമ്മറ്റിയിലെ 13 പാര്‍ട്ടി അംഗങ്ങളും ബിജെപിയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി പ്രദേശത്തെ സിഐടിയു പ്രവര്‍ത്തകരായ 20 പേരും ബിജെപി അംഗത്വം എടുത്തവരില്‍ പെടും.

ഡിവൈഎഫ്‌ഐയുടെ പഴയ മുഖമായ കെഎസ്വൈഎഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ മുക്കോല ജി. പ്രഭാകരന്‍ തലസ്ഥാന ജില്ലയിലെ അറിയപ്പെടുന്ന സിപിഎം നേതാവാണ്. വിഴിഞ്ഞം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് ആയിരുന്നു. കേരളാ കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീധരന്‍ 53 വര്‍ഷത്തോളം സിപിഎമ്മില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പാര്‍ട്ടി വിടുന്നത്.