തിരുവോണ നാളിൽ പട്ടിണി കഞ്ഞി സമരം

ഈഴവരാദി പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കിയ മഹാനായ R. ശങ്കർ / 14 ഒന്നാം ഗ്രേഡ് കോളജുകൾ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ സ്ഥാപിച്ച്, വിദ്യകൊണ്ട് സ്വതന്ത്രരാകുക എന്ന ഗുരുദേവൻ്റെ ഉപദേശം നടപ്പിലാക്കിയതിനു ശേഷം ആരോഗ്യരംഗത്ത് സമുദായത്തിൻ്റെ സ്ഥാപനങ്ങൾ സ്ഥാപിക്കുവാൻ തുടങ്ങിയതിൻ്റെ ആദ്യ സംരംഭമാണ്, ശങ്കേഴ്സ് ആശുപത്രി.

 

        ശ്രീ R. ശങ്കറിനെ കാണുവാൻ കൊല്ലത്തു വന്ന ശ്രീ M. K. കുമാരനും മറ്റും ആശുപത്രിയിR. ശങ്കറെ കണ്ടപ്പോൾ, അദ്ദേഹം, രോഗികൾക്കു നൽകുന്ന ഭക്ഷണത്തിൻ്റെ പാത്രങ്ങൾ തുടച്ചു വയ്ക്കുകയായിരുന്നു.

അന്ന് ശ്രീ. M. K. കുമാരൻ R. ശങ്കറിനോട് ," മുൻ മുഖ്യമന്ത്രിയുടെ ജോലി കൊള്ളാം, " എന്ന് വികാരനിർഭര നായി ചോദിച്ചു. ഒരു മന്ദഹാസത്തോടെ ശ്രീR. ശങ്കറിൻ്റെ മറുപടി, " കേരളത്തിൻ്റെ എല്ലാ ജില്ലകളിലും, ട്രസ്റ്റ് മെഡിക്കൽ മിഷൻ്റെ നേതൃത്വത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ആശുപത്രി നമുക്ക് ആരംഭിക്കണം എന്നാണ്.ഇവിടെ ഒരു മെഡിക്കൽ കോളജും.

 

          അങ്ങനെയുള്ള ഉദ്ദേശത്തോടെ ആരംഭിച്ച ശങ്കേഴ്സ് ആശുപത്രി പിൽക്കാലത്ത്, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ ശങ്കരനാരായണൻ ആശുപത്രി അഡ്മിനിസ്ട്രേറ്ററായി വരുകയും, 1995 ൽ അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ, 3.5 കോടി രൂപ ലാഭമായി ബാങ്കിലും, 350 ഐ.പിയും 900 ത്തിൽ പരം 0 P യും ആശുപത്രിയിൽ ഉണ്ടായിരുന്നു.

   കേരളത്തിൽ ആദ്യമായി കളർ സ്കാനിംഗ് സെൻ്റർ ആരംഭിച്ചത് ശങ്കേഴ്സി ലായിരുന്നു. ഏറ്റവും മികച്ച ഡോക്ടർമാർ, മികച്ച ചികിത്സ, മിതമായ ചികിത്സാചെലവ് എന്നിവ കൊണ്ട്, കൊല്ലത്തു കാരുടെ മെഡിക്കൽ കോളജായിരുന്നു, ശങ്കേഴ്സ് ആശുപത്രി.

 

        ശങ്കരനാരായണൻ സാറിൻ്റെ കാലത്ത് മിച്ചമുണ്ടായിരുന്ന 3.5 കോടി രൂപയും, ബാങ്ക് വായ്പയുമെടുത്ത്, ശങ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, വെള്ളാപ്പള്ളി നടേശൻ്റെ കാലത്ത് സ്ഥാപിച്ചു.ഈ കെട്ടിടം പണിത കോൺട്രാക്ടർക്ക് പണം കിട്ടുവാൻ, അദ്ദേഹത്തിന് സുപ്രിം കോടതിയിൽ വരെ പോകേണ്ടി വന്നു. അദ്ദേഹവും ഈ സമുദായത്തിൽ പെട്ട യാളാണ്. ഈ കെട്ടിടം പണിത് ഉദ്ഘാടനത്തിനു മുൻമ്പ്, സ്ഥാപനത്തിൻ്റെ പേര് വെള്ളാപ്പള്ളി നടേശൻ്റെ പേരിടണമെന്ന്, ഒന്നു രണ്ട്, ട്രസ്റ്റികളെ കൊണ്ട് പറയിച്ചിട്ടും, അതിനു പിന്തുണ കിട്ടുന്നില്ലെന്നു കണ്ട്, അSവുമാറ്റി, പിന്നീട് ഈ സ്ഥാപനത്തിനോടനുബന്ധിച്ച് സ്ഥാപിച്ച, നഴ്സിംഗ് കോളജിന്, വെള്ളാപ്പള്ളി നടേശൻ്റെ പേരിട്ട് പകരം തീർത്തു. ആദ്യം സർക്കാർ അനുവാദം നൽകിയ പേര്, ഗുരുദേവനാമത്തിലായിരുന്നു.

 

       അക്കാലം മുതൽ ശങ്കേഴ്സിനെ തകർക്കുവാൻ വേണ്ട കരുക്കൾ, തൻ്റെ അളിയനായ Dr.ജയദേവനെ മെഡിക്കൽ മിഷൻ സെക്രട്ടറിയാക്കിക്കൊണ്ട് വെള്ളാപ്പള്ളി നടേശൻ ആരംഭിച്ചു.

 

         സ്കാൻ സെൻ്റർ പൂട്ടി, അത് അൽത്താഫ് എന്ന വ്യക്തിയുടെ ദേശിംഗനാട് എന്ന സ്ഥാപനത്തിന് നൽകി.ഫാർമസിയിൽ മരുന്ന് സപ്ലെ ചെയ്യുന്ന കമ്പനികൾക്ക്, പണം നൽകാതിരുന്നതു മൂലം, ഫാർമസിയുടെ പ്രവർത്തനം നിശ്ചലമായി.

        ഓപ്പറേഷനു വേണ്ട, പല മരുന്നുകളും, ഉപകരണങ്ങളും, ആശുപത്രിയിൽ നിന്ന് നൽകാതെ, ചില ഡോക്ടർമാരും, ആശുപത്രി സെക്രട്ടറിയും കൂടി സപ്ലെ ചെയ്യുന്ന നടപടി തുടങ്ങി. ഇതു മൂലം, ലക്ഷക്കണക്കിനു രൂപയാണ് പ്രതിദിനം ആശുപത്രിയ്ക്ക് നഷ്ടമായി ഭവിച്ചത്.

 

        മികച്ച ഡോക്ടർമാരെ, പിരിച്ചുവിടുകയും, പല ഡിപ്പാർട്ടുമെൻ്റും, ആഴ്ചയിൽ രണ്ടു ദിവസമാക്കുകയും, കുത്തഴിഞ്ഞ അഡ്മിനിസ്ട്രേഷൻ മൂലവും, ആശുപത്രി നഷ്ടത്തിലേക്കു് കൂപ്പുകുത്തി.

  കൂനിൻമേൽ കുരു എന്നു പറയുന്ന പോലെ, തിയറ്റർ ഉപകരണങ്ങൾ മുതൽ, മിക്ക സാധനങ്ങൾ വാങ്ങുന്നതിൽ വൻ അഴിമതിയും, അനവസരത്തിൽ, ആശുപത്രി മോഡിഫിക്കേഷൻ എന്നു പറഞ്ഞ്, ഇൻ്റീരിയർ വർക്കുകൾ നടത്തി കോടിക്കണക്കിനു രൂപ വരുമാനത്തിൽ നിന്ന് എടുത്തു ചെലവഴിച്ചതും, ആശുപത്രിയുടെ നാശത്തിലേക്ക് വഴിവച്ചു.

 

          ഇത്തരം പ്രവർത്തികൾ ബോധപൂർവ്വം ഉണ്ടാക്കിയതാണ്.ഇതിൻ്റെ പിന്നിൽ വൻ ഗൂഢാലോചനയുണ്ടായിരുന്നു. മുനിസിപ്പൽ കോർപ്പറേഷനു സമീപമുള്ളതും, R. ശങ്കറും മറ്റും, വളരെ ത്യാഗപ്പെട്ട് വിലവാങ്ങിയ, സ്ഥലത്ത്, യാതൊരും പ്ലാനിംഗുമില്ലാതെ ഒരു കെട്ടിടം പണിത് അതിന്, തൻ്റെ പേരു നൽകിയ വെള്ളാപ്പള്ളി നടേശൻ, ആ കെട്ടിടത്തിൻ്റെ പ്രധാന ഭാഗം, അൽമനാമ എന്ന ബിസിനസ്സ് ഗ്രൂപ്പിന് 25 വർഷത്തെ ലീ സി നു നൽകി, വൻ തുകയുടെ വെട്ടിപ്പ് നടത്തി. ഇന്ന് എഗ്രിമെൻ്റ് വച്ചയാളല്ല, അവിടെ സ്ഥാപനം നടത്തുന്നത്. അത് സബ് ലീസ് ആയി. നമ്മുടെ അവകാശം നഷ്ടപ്പെടുത്തി.

 

       അതേ മാതൃകയിൽ ശങ്കേഴ്സിനെ 30 വർഷത്തേക്ക് തീറെഴുതുവാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ആശുപത്രിയെ ബോധപൂവ്വം നഷ്ടത്തിലാക്കിയത്.

 

        ആശുപത്രി നല്ല നിലയിൽ നടത്തുന്നതിന്, നിർദ്ദേശം വയ്ക്കുവാൻ, മാനേജ്മെൻ്റ് തൊഴിലാളികളുടെ മീറ്റിംഗ് വിളിക്കുകയും, അവർ അഭിപ്രായം പറയുവാൻ പ്രേരിപ്പിക്കുകയും, അതിനെ തുടർന്ന്, ഇന്ന് പിരിച്ചുവിടപ്പെട്ടവർ, പിരിഞ്ഞു പോയമികച്ച ഡോക്ടർമാരെയും, മറ്റ് മികച്ച ഡോക്ടർമാരെയും, അശുപത്രിയിൽ തിരികെ കൊണ്ടുവരണമെന്നും, ഫാർമസിയുടെ പ്രവർത്തനം, ആശുപത്രി തന്നെ പൂർണ്ണതോതിൽ നടത്തണമെന്നും, കൂടാതെ, അഡ്മിനിസ്ട്രേഷൻ്റെ ഭാഗത്തെ ന്യൂ നതകളും, ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇങ്ങനെ അഭിപ്രായം പറഞ്ഞവരെ തെരഞ്ഞുപിടി ച്ച്, ആദ്യഘട്ടമായി പിരിച്ചുവിടാൻ വേണ്ടി മാത്രം, തൊഴിൽ നിയമത്തിലെ, റിട്രൻഞ്ച് മെൻ്റ് എന്ന വകുപ്പ് ഉപയോഗിച്ച് 40 തൊഴിലാളികളെപിരിച്ചുവിട്ടു. എന്നാൽ, ഇവിടെ ഈ നിയമവും ലംഘിക്കപ്പെട്ടു. താൽക്കാലികക്കാരും, പിരിച്ചു വിട്ടവരേക്കാൾ ജൂനിയർ മാരും, അവിടെ ഇന്നും നിലനിൽക്കുമ്പോൾ, ഈ പിരിച്ചുവിടൽ നിയമവിരുദ്ധമാണ്.

 

      ഏതാണ് 45 -50. പ്രായമുള്ള പിരിച്ചുവിടപ്പെട്ടവർ, ആശുപത്രി നൽകിയ മൂന്നു വർഷത്തെ പൂർണ്ണ പരിശീലനം ലഭിച്ചവരാണ്. റിസപ്ഷൻ മുതൽ, ഓപ്പറേഷൻ തിയേറ്റർ വരെ ജോലി ചെയ്യുവാൻ പ്രാപ്തിയാക്കി, ആശുപത്രിയുടെ മുതൽക്കൂട്ടായ ഇവർക്ക്, ശങ്കേഴ്സ് ആശുപത്രിയാണ്, ഒന്നാം വീട്. അത്രമാത്രം, ഇവർ ആശുപത്രിയുമായി ഇഴുകിച്ചേർന്ന് ജോലി ചെയ്തു വന്നവരാണ്.

 

       മതിയായയോഗ്യതയില്ലാത്ത ചിലതൊഴിലാളി മാന്യന്മാർഇന്ന് ആശുപത്രി മാനേജ്‌മെൻ്റിൻ്റെ ഇഷ്ടക്കാരായി മാറി, അവരുടെ പല കള്ളങ്ങൾക്കും, തട്ടിപ്പിനും, കൂട്ടുനിൽക്കുന്നു. കാരണം',.മുഴുക്കള്ളന് കൂട്ട് മുക്കാൽ കള്ളൻ, മുക്കാൽ കള്ളന് കൂട്ട് അരക്കള്ളൻ, അരക്കള്ളന് കൂട്ട് കാൽക്കള്ളൻ.

   ആത്മാർത്ഥമായിജോലി ചെയ്യുന്ന ഡോക്ടർമാരും, ജീവനക്കാരും ഇവരുടെ ശത്രുക്കളും.

 

         മിനിമം വേജസ് നൽകുന്നില്ല. തൊഴിലാളികളിൽ നിന്ന് പിടിക്കുന്ന പ്രോവിഡൻ്റ് ഫണ്ട്, യഥാകാലം അടക്കുന്നില്ല, തുടങ്ങി നിരവധി തൊഴിലാളി വിരുദ്ധ പ്രവർത്തനം, മാനേജ്മെൻ്റ് നടത്തി വരുകയാണ്.

 

             നഴ്സിംഗ് കോളജിൽ നിന്ന് വർഷാവർഷം ലഭിക്കുന്ന കോടിക്കണക്കി നു രൂപമെഡിക്കൽ മിഷനിൽ വരവു വയ്ക്കുന്നില്ല.

 

        മെഡിക്കൽ മിഷൻ്റെ കീഴിലുണ്ടായിരുന്ന, തലശ്ശേരി യിലെ മൂർക്കോത്ത് സ്മാരക ആശുപത്രി പൂട്ടി. ആ യൂരിലെ Dr. പൽപ്പു സ്മാരക ആശുപത്രി പൂട്ടി. ഇവ വിൽക്കുന്നതിന് പത്ര പരസ്യം നൽകി. പുനലൂരിലെ R. ശങ്കർ സ്മാരക ആശുപത്രി പൂട്ടി. പുത്തൂരെ R. ശങ്കർ സ്മാരക ആശുപത്രി വെറും ക്ലിനിക്കാക്കി, പൂട്ടുവീഴ്ത്തുവാൻ നോക്കുന്നു. അവിടെ തൊഴിലാളികൾക്ക് ശമ്പളം നൽകിയിട് ഒൻപത് മാസമായി.

 

     അങ്ങനെ SNട്രസ്റ്റിൻ്റെ കീഴിലുള്ള മെഡിക്കൽ മിഷൻ, കൊല്ലത്തെ ശങ്കേഴ്സ് & SIMS ൽ മാത്രമായി ഒതുങ്ങി. അതും പൂട്ടിക്കെട്ടി 30 വർഷത്തേക്ക്, മൾട്ടി നാഷണൽ ആശുപത്രി ഗ്രൂപ്പിന്, 30 വർഷത്തേക്ക്, വൻ തുക കോഴ വാങ്ങി പാട്ടത്തിനു നൽകി, മഹാനായ R. ശങ്കറുടെ സ്മാരകം തകർക്കാമെന്ന കുടില ബുദ്ധിക്കാരനായ വെള്ളാപ്പള്ളി നടേശന് കുട പിടിക്കുന്ന ചില സമുദായ വിരുദ്ധർ, ഇന്ന് ശ്രീനാരായണീയർക്ക്, ഭീഷണിയായി മാറിയിരിക്കുന്നു.

 

      നടേശത സ്കര സംഘത്തിൻ്റെ കരങ്ങളിൽ നിന്ന്, ശങ്കേഴ്സിനെയും, SNട്രസ്റ്റിനെയും, SNDP യോഗത്തെയും മോചിപ്പിക്കേണ്ടത്, ഗുരുദേവനിൽ വിശ്വസിക്കുന്ന ശ്രീ നാരായണീയരുടെയും, മാനാവികതയും, മനുഷ്യത്വവും ആഗ്രഹിക്കുന്ന പൊതുസമൂഹത്തിൻ്റെയും കടമയും കർത്തവ്യവുമാണ്.

         നാം ഏറ്റെടുക്കുവാൻ പോകുന്ന, വൻ സമരങ്ങളുടെ ആരംഭം കുറിച്ചു കൊണ്ട് ഈ തിരുവോണനാളിൽ ശങ്കേഴ്സിനു മുന്നിൽ രാവിലെ 9.30 ന് ശങ്കേഴ്സിലെ പിരിച്ചുവിടപ്പെട്ടതൊഴിലാളികളും കുടുംബങ്ങളും പട്ടിണിക്കഞ്ഞി സമരം നടത്തുന്നു.