ഇനി മലബാറിലെ പെണ്ണുങ്ങളുടെ രുചി വൈവിധ്യം കൈവിരല്‍തുമ്ബില്‍ : ഹാന്‍ക്വസ്റ്റ് ആപ്പുമായി അന്‍ഷിറ അലി
കണ്ണൂര്‍ : ലോകത്തിന്റെ മുന്‍പിലേക്ക് എത്തിക്കുകയാണ് ഈ മിടുക്കി. വീട്ടമ്മമാരുടെ രുചി വൈവിധ്യമറിയാനും അതു ഓണ്‍ലൈനായി വാങ്ങുവാനുമാണ് 'ഹാന്‍ക്വസ്റ്റ് ആപ്പ്' ഒരുക്കിയിട്ടുള്ളത്. കൂത്തുപറമ്ബ് നിര്‍മലഗിരി കോളേജ് വിദ്യാര്‍ഥിനി അന്‍ഷിറ അലിയാണ് വീടുകളില്‍ ഉണ്ടാക്കുന്ന വിഭവങ്ങളുടെ വില്‍പനയ്‌ക്കായി ആപ്പ് നിര്‍മിച്ചത്. പ്ലേ സ്റ്റോറില്‍ ഫുഡ് ആന്‍ഡ് കാറ്റഗറി വിഭാഗത്തില്‍ 267 ആപ്പുകളെ പിന്നിലാക്കി ഒന്നാമതെത്തിയിരിക്കുകയാണ് ഈ ഹോം ബേക്കിങ് മൊബൈല്‍ ആപ്ലിക്കേഷന്‍.
വീട്ടമ്മമാരും കുടുംബശ്രീ പ്രവര്‍ത്തകരും യുവ സംരംഭകരുമെല്ലാം വീട്ടലൊരുക്കുന്ന രുചിഭേദങ്ങള്‍ ഒരുപരിധിക്കപ്പുറം ജനങ്ങളിലേക്കെത്തുന്നില്ലെന്ന തിരിച്ചറിവിലാണ് പുതിയ ആശയം പിറക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ കൂത്തുപറമ്ബ്, മട്ടന്നൂര്‍, ഇരിട്ടി എന്നീ മേഖലകളിലാണ് ഡെലിവറി.
വീട്ടമ്മമാരില്‍നിന്ന് പണമൊന്നും വാങ്ങാതെയാണ് പ്രവര്‍ത്തനം. നിലവില്‍ 1500 പേര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും 500 പേര്‍ ആപ്പിള്‍ സ്റ്റോറില്‍നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്തു. കൈതേരി നസ്റീനാസില് എന്‍ അലിയുടെയും നജീറ അലിയുടെയും മകളാണ് അന്‍ഷിറ. നിര്‍മലഗിരി കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ വി ഔസേപ്പച്ചന്‍ ആപ്പ് പുറത്തിറക്കി.



Author Coverstory


Comments (0)