'ഫ്രീഡം ടു ട്രാവല്‍' ഓഫറുമായി കൊച്ചി മെട്രോ പത്ത് രൂപക്ക് യാത്രയൊരുക്കുന്നു

'ഫ്രീഡം ടു ട്രാവല്‍' ഓഫറുമായി കൊച്ചി മെട്രോ പത്ത് രൂപക്ക്  യാത്രയൊരുക്കുന്നു

കൊച്ചി : രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് ഇളവുകളുമായി കൊച്ചി മെട്രോയും ആഘോഷങ്ങളില്‍ പങ്കാളിയാകുന്നു. 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ആഗസ്റ്റ് 15ന് 'ഫ്രീഡം ടു ട്രാവല്‍' ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. സ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി മെട്രോയില്‍ വെറും 10 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആര്‍എല്‍ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാര്‍ക്ക് നല്‍കുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ രാത്രി 11 മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യൂ.ആര്‍ ടിക്കറ്റുകള്‍ക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.