ഉറങ്ങുന്ന കേരളം, ഉണർന്ന് NIA

ഉറങ്ങുന്ന കേരളം, ഉണർന്ന് NIA

കണ്ണൂരിലെ താണയിൽ ഐ. എസ്. ഭീകരവാദിനികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെ എന്‍.ഐ.എ യുടെ കൊച്ചി യൂണിറ്റിനെ പോലും അറിയിക്കാതെ ഡല്‍ഹിയില്‍ നിന്നുള്ള സംഘം നേരിട്ടുവന്നാണ് അറസ്റ്റ് ചെയ്തത് എന്നാണ് കേൾക്കുന്നത്. വാർത്ത ശരിയാണെങ്കിൽ പോലും NIA യെ സംബന്ധിച്ചാകുമ്പോൾ ഇതൊക്കെ സാധൂകരിക്കാവുന്ന കാര്യം മാത്രമാണ്... 

 

എങ്കിലും ഈ അവസരത്തിൽ കേരളത്തിലെ NIA സംവിധാനം കുറഞ്ഞത് ഒരു 10 വർഷത്തെ ട്രാക്ക് റെക്കോർഡുകൾ എങ്കിലും സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും. 

പരാതികളും വിവരങ്ങളും ലഭിച്ചിട്ടും നിഷ്ക്രിയരായിരുന്നുവോ,

എത്ര പരാതികൾ അന്വേഷിച്ചു?

 ശേഖരിക്കപ്പെട്ടതും കയ്യിൽ എത്തിച്ചേർന്നതുമായ വിവരങ്ങൾ അറിഞ്ഞോ അറിയാതെയോ അനഭിലഷണീയമായ കരങ്ങളിലേക്ക് ചോർന്നു പോയിട്ടുണ്ടോ?

 അറിഞ്ഞോ അറിയാതെയോ കുറ്റവാളികൾക്ക് സഹായകമാകുന്ന നിലപാടുകൾ കോടതികളിൽ അടക്കം കൈക്കൊണ്ടിട്ടുണ്ടോ?  

എത്ര കേസുകളിൽ ഫലപ്രദമായി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്താനായി?  

അറിഞ്ഞോ അറിയാതെയോ ഉള്ള വീഴ്ചകളോ ഇടപെടലുകളോ മൂലം അന്വേഷണങ്ങൾ നിന്നുപോയ സാഹചര്യങ്ങൾ ഉണ്ടായോ? 

 തുടങ്ങി സമഗ്രമായിത്തന്നെ ഉള്ള ആത്മപരിശോധനയുടെ അനിവാര്യത കേരളത്തിലെ NIA യൂണിറ്റിനുണ്ട് എന്നാണ് NIA യുടെ പ്രവർത്തനങ്ങളെ അറിയാൻ ശ്രമിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്കു തോന്നിയിട്ടുള്ളത്. 

- ഡോ: ഭാർഗവ റാം