ആലുവക്കാരന്‍ പെരുംപടന്നയുടെ, സാദത്തിനോടുള്ള ചോദ്യം വൈറലാകുന്നു.
ആലുവ: ബി.ജെ.പി.നേതാവ് പ്രദീപ് പെരുംപടന്നയുടെ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിനൊടുള്ള ആലുവ മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മണ്ഡലത്തില്‍ വൈറലാവുന്നതോടൊപ്പം പൊതുമണ്ഡലത്തിലെ ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. കൊച്ചി മെട്രോ നഗരത്തിന്റെ അര്‍ബന്‍ മേഖലയായ ആലുവ ഒരു കാലത്ത് രാജകീയ പ്രൗഢിയോടെ നിന്നിരുന്ന മണ്ഡലമായിരുന്നു. വികസനം വഴിമുട്ടി ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും 'അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവും ജാതി രാഷ്ട്രീയവും കളിച്ച് ആലുവയെ വികസനമെത്താതെ തളച്ചു നിര്‍ത്തിയതില്‍ ഭരണ പ്രതിപക്ഷത്തിന് മാത്രം പങ്കുണ്ടായിട്ടും ബി.ജെ.പി. ഇതുവരെ ഇതിനെതിരെ പ്രതികരിക്കാത്തത് പ്രവര്‍ത്തകരെ പോലെ തന്നെ പൊതു സമൂഹത്തിനും അമര്‍ഷമുണ്ടായിരുന്നു. ഏതായാലും പെരുംപടന്നയുടെ ചോദ്യം കോണ്‍ഗ്രസ് അണികളും ഏറ്റെടുത്തു കഴിഞ്ഞു അവര്‍ വിമതരെന്ന് ആക്ഷേപമുന്നയിക്കുന്നവരും ചോദ്യം പ്രസക്തമെന്ന് അംഗീകരികുന്നതും ബി.ജെ.പിക്ക് ആലുവയില്‍ ഉണര്‍വേകുന്നുണ്ട്. ചോദ്യങ്ങള്‍ ഇതാണ്
എംഎല്‍എ എന്ന നിലയില്‍ വികസനത്തിന്റെ കാര്യത്തില്‍ താങ്കള്‍ സമ്പൂര്‍ണ്ണ പരാജയമാണ്. കത്തെഴുതുന്നതാണൊ വികസനം ?
(വിദ്യാഭ്യാസം വികസനത്തിന്റെ അളവ് കോല് അല്ല )
പതിനൊന്ന് വര്‍ഷം പിന്നിടുന്നു MLA ആയിട്ട്....
'പാലങ്ങളിലെ പിടിപ്പ് കേട് ' :-
ആലുങ്ങല്‍ കടവ് പാലം, വല്ലംകടവ് പാലം, മൂഴിയാര്‍ പാലം, പുറയാര്‍ മേല്‍പ്പാലം, നെടുവന്നൂര്‍ മേല്‍പ്പാലം, കരിയാട് മേല്‍പ്പാലം, കമ്പനിപ്പടി മേല്‍പ്പാലം....? എവിടെ ഇവയെല്ലാം ?പാലങ്ങളുടെ പാഴ്വാക്ക് പലകുറി പറഞ്ഞിരിക്കുന്നു.
' റോഡുകളുടെ റോഡ് ഷൊ' കാല്‍ നൂറ്റാണ്ടായി നിര്‍മ്മാണം തുടങ്ങിയ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് ആലുവ മണ്ഡലത്തിലൂടെ കടന്ന് പോകേണ്ടത് കേവലം 14 കിലോമീറ്റര്‍ മാത്രം. സ്ഥലം ഏറ്റെടുക്കാനൊ
നിര്‍മ്മാണം തുടങ്ങുവാനൊ ഒരു കല്ല് എടുത്ത് വയ്ക്കുവാനോ വേണ്ട നടപടികള്‍ പൂര്‍ത്തീകരക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞുവൊ????.
NAD, HMT 24 കൊല്ലമായി കേട്ട് മടുത്തു.
കീഴ്മാട് സര്‍ക്കുലര്‍ റോഡ്, ആലുവ-പെരുമ്പാവൂര്‍ റോഡ്, എടയപ്പുറം റോഡ്, കൊച്ചിന്‍-ബാങ്ക് മെഡിക്കല്‍ കോളേജ് റോഡ്,ചൂര്‍ണ്ണിക്കര പൈപ്പ് ലയില്‍ റോഡ്..... തുടങ്ങിയ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായത് കാണാത്തതോ? കണ്ടില്ലെന്ന് നടിക്കുന്നതോ?
നാട്ടുകാര്‍ സമരം ചെയ്യുമ്പോള്‍ മുന്നില്‍ വന്ന് നില്‍ക്കുന്നതാണോ സര്‍ ജനപ്രതിനിധിയുടെ കടമ.?
'ആകാശത്തല്ല ആലുവ നഗരം '
ആലുവ മാര്‍ക്കറ്റ് നര്‍മ്മാണത്തിനായി പൊളിച്ചിട്ട് 9 കൊല്ലം ഒരു ചട്ടി മണ്ണ് പോലും ഇടാന്‍ കഴിഞ്ഞുവൊ?
കുട്ടികളുടെ പാര്‍ക്ക് തകര്‍ന്ന് കാടുകയറി ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നത് കുട്ടികളുടെ ഉല്ലാസം ഇവിടെ വേണ്ട എന്ന കാരണത്താലാണൊ?
കെ.എസ്.ആര്‍.ടി.സി.സ്റ്റാന്റ് ആസ്തി വികസന ഫണ്ട് ഉയോഗിച്ച് നിര്‍മ്മാണം തുടങ്ങി ചെളിക്കുളമാക്കിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞത് അറിഞ്ഞില്ലെ?
ഗതാഗതക്കുരുക്കിന് പരിഹാരം ???
ഈ കാലയളവില്‍ നിരവധി തൊഴില്‍ ശാലകള്‍ പൂട്ടി. ഒരു പുതിയ തൊഴില്‍ശാല തുടങ്ങുവാന്‍ കഴിഞ്ഞുവൊ??
ഒരു പുതിയ വിദ്യാലയം, ഒരു പുതയ കോളേജ് തുടങ്ങുവാന്‍ കഴിഞ്ഞുവൊ??
കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഇടങ്ങള്‍ ഉണ്ട് എന്ന അറിവിന് ഒരു പരിഹാരം?
കേന്ദ്രം അനുവദിച്ച യുനാനി ചികില്‍സാകേന്ദ്രം യാഥാര്‍ദ്ധ്യമാക്കുവാന്‍ കഴിഞ്ഞുവൊ?
ഇങ്ങനെ കുറെ കാര്യങ്ങള്‍ ചോദിച്ചാല്‍ ഉടന്‍ പറയുന്നത് 'കത്തെഴുതിയട്ടുണ്ട്, ഉദ്യേഗസ്ഥരുടെ വീഴ്ച്ച, ....'
കത്തെഴുതുന്നതും ഉദ്യോഗസ്ഥരെ പഴിചാരുന്നതും ആണോ എം.എല്‍.എ.യുടെ ഉത്തരവാദിത്വം ??
കല്യാണ വീടുകളിലും, മരണ വീടുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് മാത്രമാണൊ എം.എല്‍.എ യുടെ കടമ ?
'എന്റെ പരിധിയില്‍ വരുന്നതല്ല ഇതില്‍ പറഞ്ഞത് പലതും'
അങ്ങനെ എങ്കില്‍ ആലുവ നഗരഭരണവും മറ്റു തൃതല ഭരണ സമിതികളും പരാജയമാണ് എന്നത് താങ്കളും ശരിവയ്ക്കുന്നു.
മറ്റൊരു മറുപടി ഒരു പക്ഷെ ഇതായിരിക്കാം 'ഇടതുപക്ഷ സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ഉദ്യോഗസ്ഥരും സഹായിക്കുന്നില്ല.'
ശരിയായിരിക്കാം ഇടതുപക്ഷ സര്‍ക്കാരും താങ്കള്‍ക്ക് മുന്‍പുണ്ടായിരുന്ന ഇടതുപക്ഷ എം.എല്‍.എ.യും പരാജയമാണ് പരാജയമായിരുന്നു.
അപ്പോള്‍ മറ്റൊരു ചോദ്യം.
താങ്കള്‍ എം.എല്‍.എ.യും താങ്കളുടെ യു.ഡി.എഫ് സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും അഞ്ച് വര്‍ഷം ഒരുമിച്ചുണ്ടായിട്ടും ഒന്നും നടന്നില്ല എന്നത് മറക്കരുത്.
ഒരു ഓര്‍മ്മപ്പെടുത്തല്‍ :-
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താങ്കള്‍ മത്സരിക്കുന്ന വേളയില്‍ ആലുവ പ്രസ് ക്ലബില്‍ വച്ച് പറഞ്ഞത് മുകളില്‍ സൂചിപ്പിച്ച ഏതാനും കാര്യങ്ങള്‍ 'വിജയിച്ചാല്‍ 100 ദിവസത്തിനുള്ളില്‍ പരിഹരിക്കും '
താങ്കള്‍ പറഞ്ഞത് മറന്നിട്ടുണ്ടാവില്ലല്ലൊ.?
ഇത്രയും പറഞ്ഞത് താങ്കള്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല ചെയ്യേണ്ടത് പലതും ചെയ്യുന്നില്ല എന്നാണ്.
ഇനി വിദ്യാഭ്യാസ യോഗ്യതയും അഴിമതി ആരോപണവും.
വിദ്യാഭ്യാസ യോഗ്യത എന്ത് എന്നത് പൊതുപ്രവര്‍ത്തനത്തിന് ബാധകവുമല്ല തടസ്സവുമല്ല. വിദ്യാഭ്യാസത്തിലെ തോല്‍വി മറച്ചുവയ്ക്കുന്നത് ഭൂഷണവുമല്ല എന്നു മാത്രമല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുറ്റകരവുമാണ്.
കുറ്റം ചെയ്തട്ടുണ്ട് എങ്കില്‍ ??
ആരോപണങ്ങള്‍ :-
ആലുവ മണല്‍പ്പുറം നടപ്പാലത്തിലെ അഴിമതി ആരോപണത്തിലെ അന്യേഷണം, ഹൈമാസ്റ്റ് ലൈറ്റ് അഴിമതി ആരോപണം......
'മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ നില്‍ക്കുന്നവരോട് സത്യം പറയാന്‍ എന്താ മടി'
പൊതു സമൂഹത്തിന് ചോദിക്കാന്‍ അവകാശമുണ്ട്.
കാരണം ശമ്പളവും മറ്റു ആനുകൂല്യങ്ങളുമായി പ്രതിമാസം 6 അക്കം സംഖ്യ കൈപ്പറ്റുന്നുണ്ട്.
മറുപടി പറഞ്ഞേ തീരു.
മറുപടി പറഞ്ഞേ തീരു.
-പെരുംപടന്ന-



Editor CoverStory


Comments (0)