മലയാളികളെ മണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

മലയാളികളെ മണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ

മംഗളൂരു : മലയാളികളെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന നാലംഗ സംഘംമംഗളൂരുവിൽ പോലീസ് പിടിയിൽ.അറസ്റ്റിലായവരിൽ രണ്ട് യുവതികളുമുണ്ട്.സൂറത്കൽ കൃഷ്ണാപുര റോഡിലെ ബീഡിത്തൊഴിലാളി രേഷ്മ (നീമ-32),ഇൻഷുറൻസ് ഏജന്റ് സീനത്ത് മുബീൻ (28),ഡ്രവർമാരായ അബ്ദുൾ ഖാദർ നജീബ്(34), ഇഖ്ബാൽ മുഹമ്മദ് (35) എന്നിവരാണ് അറസ്റ്റിലായത്.

നിരവധി മലയാളികൾ ഇവരുടെ വലയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്.മലയാളിയായ ബസ് ജീവനക്കാരന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് നിരവധി പേർ ഇവരുടെ തട്ടിപ്പിന് ഇരയായതായി അറിയാൻ കഴിഞ്ഞത്.നഗ്നവീഡിയോ കാണിച്ച് ബസ് ജീവനക്കാരനായ മലയാളിയിൽനിന്ന് പണം തട്ടുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത് . ഫേസ്ബുക്ക് വഴി മലയാളികളെ വലയിലാക്കിയാണ് തട്ടിപ്പ് നടത്തുന്നത് .
യുവതികൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരാതിക്കാരനുമായി സൗഹൃദംസ്ഥാപിക്കുകയുണ്ടായി. തുടർന്ന് രണ്ടുമാസത്തോളം ഫേസ്ബുക്കിൽ ചാറ്റ് ചെയ്തശേഷം യുവതി ഇയാളെ മംഗളൂരുവിലേക്ക് ക്ഷണിച്ചു. ജനുവരി 14-ന് മംഗളൂരുവിലെത്തിയ യുവാവിനെ യുവതികൾ ഒരു വീട്ടിലെത്തിച്ചു. അബ്ദുൾ
ഖാദറും ഇഖ്ബാലും ചേർന്ന് യുവാവിനെ മർദിച്ച് വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു . ഈ വീഡിയോപ്രചരിപ്പിക്കുമെന്നും യുവതികളെ മാനഭംഗപ്പെടുത്തിയെന്ന് പരാതിനൽകുമെന്നും ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് ഭയന്ന് തന്റെ കൈയിലുണ്ടായിരുന്ന 30,000
രൂപ നല്കുകയുണ്ടായി. കൂടുതൽ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടർന്നതോടെയാണ് പോലീസിൽ പരാതി നല്കുകയാണ് ഉണ്ടായത്.