തീരദേശ ജനതയുടെ അതിജീവനം ജാഗ്രതയോടെ സംരക്ഷണമർഹിക്കുന്നു., ഷീബാ ലിയോൺ

തീരദേശ ജനതയുടെ അതിജീവനം ജാഗ്രതയോടെ സംരക്ഷണമർഹിക്കുന്നു., ഷീബാ ലിയോൺ
കണ്ണൂർ: വിഴിഞ്ഞം തീരദേശമുൾപ്പെടെ കേരളത്തിൻ്റ തുൾപ്പെടെയുള്ള തീരദേശ ജനതയുടെ അതിജീവനത്തിനായുള്ള മുറവിളികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജാഗ്രതയോടെ കാതോർക്കണമെന്നും ജനാധിപത്യ പ്രക്രിയയിൽ തീരദേശ ജനതയുടെ പങ്കിനെ ആരും നിസാരവൽക്കരിച്ചു കാണരുതെന്നും, KCBC വനിത കമ്മീഷൻ അംഗവും NCP ദേശീയ കമ്മറ്റി മെമ്പറുമായ ഷീബാ ലിയോൺ ഒരു പ്രമേയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.ഈ രാജ്യത്തെ ആഭ്യന്തര ഭക്ഷ്യമേഖലകളിലും മത്സൃ വിഭവങ്ങൾ കയറ്റുമതിയിലൂടെ രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതും ലക്ഷക്കണക്കിന് പേരുടെ തൊഴിൽ മേഖലയും സംയുക്തമായി പ്രവർത്തിക്കപ്പെടുന്ന തീരദേശ മേഖലയെ യാതൊരു തരത്തിലും ആർക്കും അവഗണിക്കാൻ പറ്റുന്നതല്ല, ഉദാഹരണത്തിന് സംസ്ഥാനത്ത് വെള്ളപ്പൊക്കവും മലയിടിച്ചിലും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിൽ ഒറ്റക്കും കുട്ടായും തീരദേശത്തിൻ്റെ ജനത കൈത്താങ്ങായി പ്രവർത്തിച്ചത് തങ്കലിപികളിൽ ഓർമിക്കപ്പെടുന്നതാണ് ജീവസന്ധാരണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കു മാത്രമാണ് ഈ വിഭാഗം ശബ്ദമുയർത്താറുള്ളത്, വാഗ്ദാനങ്ങളുടെ പെരുമഴകൾക്കപ്പുറം പ്രവർത്തനങ്ങളുടെ നീരുറവ മാത്രം മതി ഈ വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ, അവരുടെ ആവശ്യങ്ങൾ കേൾക്കുകയും അത് പരിഹരിക്കുകയും ചെയുക എന്നത് ജനാധിപത്യ പ്രക്രിയയുടെ മാന്യതയും കടമയുമാണ്.' ഇക്കാര്യങ്ങൾ തൻ്റെ വിഴിഞ്ഞം സന്ദർശനവേളയിൽ തിരുവനന്തപുരം വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ചെന്ന് ആർച്ച് ബിഷപ്പ് മോസ്റ്റ് റവ: ഡോക്ടർ തോമസ് ജെ.നെറ്റോയെ നേരിൽ കണ്ട് സംസാരിക്കുകയും പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു