മകരദീപത്തിൻ്റെ പേരിൽ ആർഷ വിദ്യാപീഠത്തിനെതിരെ, വേട്ടയാടുന്നു.

മകരദീപത്തിൻ്റെ പേരിൽ AVS നെ വേട്ടയാടാനുള്ള ശ്രമം! 

ആർഷവിദ്യാസമാജത്തിൻ്റെ (AVS) വളർച്ചയിൽ അസൂയ മൂത്ത ചില ശക്തികൾ AVS -നെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നു! കേരളത്തിലെ 14 ജില്ലകളിലും  77 താലൂക്കുകളിലും പ്രവർത്തക സമിതികളും നിരവധി സാധനാശക്തികേന്ദ്രങ്ങളും ഇരുനൂറോളം സത്സംഗസമിതികളും കഴിഞ്ഞ മാസങ്ങൾക്കിടയിൽ AVS സൃഷ്ടിച്ചിരുന്നു. ഇതരസംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും  പ്രവർത്തനങ്ങളും ക്ലാസുകളും നടക്കുന്നു. പ്രബോധിനി ഓൺലൈൻ ലൈവ് ക്ലാസുകളും പരിചയ : കറസ്പോണ്ടൻസ് കോഴ്സും വ്യാപകമായി പ്രചരിക്കുന്നു. ഏഴ് ഭാഷകളിലായി പരിചയ കോഴ്സ് ഒരു കോടിയിലേറെ പേർക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ വിജയിച്ചിരിക്കുന്നു! ഈ മാസം മാത്രം AVS ലേയ്ക്ക് ഫുൾ ടൈം പ്രവർത്തകരാകാനെത്തിയത് 8 പേരാണ് ! സനാതനധർമ്മത്തിൻ്റെ പ്രഖ്യാപിത ശത്രുക്കൾ ഇതൊക്കെ എങ്ങനെ സഹിക്കും?! 
തെറ്റിദ്ധാരണയാൽ സനാതനധർമ്മം ഉപേക്ഷിച്ച് രാഷ്ട്രവിരുദ്ധാശയങ്ങളിലേക്ക് പോയ ആയിരക്കണക്കിന് യുവതീയുവാക്കളെ തിരികെയെത്തിച്ചതിൻ്റെ പേരിലായിരുന്നു 2017 സെപ്റ്റംബർ മുതൽ ആർഷവിദ്യാസമാജം ആക്രമിക്കപ്പെട്ടത്! ഇക്കുറി മകരദീപവുമായി ബന്ധപ്പെട്ടാണ് ചില മതമൗലികവാദികൾ ആർഷവിദ്യാസമാജത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്!

 "ക്രിസ്മസ് നക്ഷത്രത്തിന് ബദലായി ആർഷവിദ്യാസമാജം മകരദീപം പ്രചരിപ്പിക്കുന്നുവെന്നും അത് ജനങ്ങളിൽ മതവിദ്വേഷചിന്താഗതി ജനിപ്പിച്ച് നാടിൻ്റെ മത സൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണെന്നും " ചൂണ്ടിക്കാട്ടിയാണ് ഏതോ കുബുദ്ധികൾ ഉന്നതാധികാരികൾക്ക് പരാതി നൽകിയതായി അറിഞ്ഞത്. മകരദീപത്തെ പ്രചരിപ്പിച്ച് കൊണ്ട് നൽകിയ പോസ്റ്റിൽ ചിത്ര ജി കൃഷ്ണൻ്റെ  ഫോൺ നമ്പർ ആണ് നൽകിയിരുന്നത്.  പരാതിയെക്കുറിച്ചന്വേഷിക്കാൻ ഉന്നതാധികാരികൾ നിർദ്ദേശിച്ചതനുസരിച്ച് ഒരു സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ചിത്ര ജിയെ വിളിച്ചിരുന്നു. തികച്ചും മാന്യമായി സംസാരിച്ച അദ്ദേഹത്തോട് ആ പോസ്റ്റ് ദയവായി വായിക്കണമെന്ന് ചിത്രജി അഭ്യർത്ഥിച്ചു.അതിൽ ഇതരമതങ്ങൾക്കോ അനുയായികൾക്കോ എതിരായി ഒരു വാക്ക് പോലുമുണ്ടായിരുന്നില്ല.! അദ്ദേഹവും അത് സമ്മതിച്ചു. എന്നാൽ മകരദീപം പ്രചരിപ്പിക്കുന്ന "വർഗീയവാദികൾ "ക്കെതിരെ അവരുടെ വീടുകളിലെത്തി  അന്വേഷിക്കണമെന്നായിരുന്നു ഉന്നതങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശം. അതിനാൽ മറുപടിയിലും പോസ്റ്റ് വായനയിലും തൃപ്തനാകാതെ ചിത്രജിയുടെ മലപ്പുറം വണ്ടൂരിലുള്ള വീട്ടിലെത്തി അന്വേഷിക്കുവാനും അദ്ദേഹം തയ്യാറായി. സ്വാഭാവികമായും പ്രായമായവരും രോഗികളുമായ മാതാപിതാക്കളെ  പരിഭ്രാന്തനാക്കുവാനാണ് ആ നടപടി സഹായിച്ചത്. ചിത്ര ജിയുടെ അച്ഛൻ ഒരു ഹൃദ്രോഗിയാണ്.അമ്മ ഒരു ഓപ്പറേഷൻ കഴിഞ്ഞുള്ള വിശ്രമത്തിലാണ്. അവർ കരഞ്ഞുകൊണ്ടാണ് മകളെ വിളിച്ചത്. താൻ തിരുവനന്തപുരത്താണെന്നു പറഞ്ഞിട്ടും കാര്യങ്ങൾ വിശദീകരിച്ച് പോസ്റ്റ് അയച്ചുകൊടുത്തിട്ടും എന്തിനാണ് നാട്ടിലും വീട്ടിലും അന്വേഷിച്ച്  സംശയപ്പുകമറകൾ സൃഷ്ടിച്ചതെന്ന് ചിത്രജി ഈ ഉദ്യോഗസ്ഥനോട് അന്വേഷിച്ചു. ഉന്നതരുടെ നിർദേശ പ്രകാരമാണെന്നായിരുന്നു മറുപടി. 
ഈ പോസ്റ്റ് share ചെയ്തതിൻ്റെ പേരിൽ ആർഷവിദ്യാസമാജം full timer ആയ മലപ്പുറം സ്വദേശി ശ്രീജേഷിൻ്റെ വീട്ടിലേയ്ക്കും പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ കോൾ എത്തി. ആർഷവിദ്യാസമാജത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന നിർദ്ദേശത്തെത്തുടർന്നായിരുന്നു ഫോൺ വിളിച്ചതെന്ന് പിന്നീട് ആ പോലീസ് ഉദ്യോഗസ്ഥൻ ശ്രീജേഷിനോട് വെളിപ്പെടുത്തി. നേരത്തേയുണ്ടായിരുന്ന കേസിൻ്റെ വിവരങ്ങളും കേസ് നമ്പറടക്കം അദ്ദേഹം അന്യേഷിച്ചു.

ആർഷവിദ്യാസമാജത്തിലെ വനിതകളടക്കമുള്ള  പ്രവർത്തകരെ അപമാനിച്ചുകൊണ്ട് നിരവധി Postകളും മോർഫ് ചെയ്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. മലപ്പുറത്ത് നടന്ന ജപദീക്ഷാച്ചടങ്ങിൻ്റെ ഫോട്ടോയുടെ താഴെ ഉത്തരേന്ത്യയിലെ ഏതോ നേതാവിൻ്റെ അശ്ലീല ചിത്രമിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫല ശ്രമങ്ങളും ധാരാളമുണ്ടായി! പട്ടാമ്പി നൗഷാദ് എന്ന പേരിലുള്ള  ഒരു ഫോട്ടോഗ്രാഫർ or  സ്റ്റുഡിയോയിലാണ്  മോർഫിംഗ് നടന്നതെന്നും ആ ചിത്രത്തിൽ വ്യക്തമായിരുന്നു. പരാതി നൽകിയപ്പോൾ നിങ്ങളുടേതല്ലല്ലോ അത് പിന്നെന്തിനാണ് അന്വേഷണം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിസാരമട്ടിലുള്ള  മറുപടി! ആതിരയുടെ തട്ടമിട്ട ചിത്രമാണ് ഒരു എസ് ഡി പി ഐ പ്രവർത്തകയുടെ പ്രൊഫൈൽ ചിത്രം!പരാതി നൽകിയിട്ടും ഇപ്പോഴും അത് തുടരുന്നു. ആതിര മാതാപിതാക്കൾക്കെഴുതിയ കത്ത് അനുവാദമില്ലാതെ ആതിരയുടെയെന്ന് തോന്നുന്ന വിധം വ്യാജമായി നിർമ്മിച്ച ശബ്ദ വിവരണത്തോടെ വ്യാപകമായി പ്രചരിപ്പിക്കുന്നു. ആചാര്യൻ മനോജ് ജിയുടെ ഭാര്യ, വിദ്യാർത്ഥികളായ രണ്ട് മക്കൾ എന്നിവരുടെ photo es ഉൾപ്പെടുത്തിപ്പോലും വിദ്വേഷ post കൾ ജിഹാദികൾ പ്രചരിപ്പിക്കുന്നു! ഇതിനൊക്കെ എതിരെ ഞങ്ങൾ കൊടുത്ത നിരവധി പരാതികളിൽ യാതൊരു അന്വേഷണവും നടത്താത്ത പോലീസ് ആണ് മതവിദ്യേഷം ആർക്കും ദർശിക്കാനാകാത്ത ഒരു പോസ്റ്റിൻ്റെ പേരിൽ ഈ അന്വേഷണ പ്രഹസനങ്ങൾ നടത്തുന്നത്. ഈ ശുഷ്കാന്തിയുടെ പത്ത് ശതമാനമെങ്കിലും കാട്ടിയിരുന്നെങ്കിൽ തീവ്രവാദ - മതപരിവർത്തന ശക്തികളുടെ പെറ്റമ്മയും പോറ്റമ്മയുമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തെ എന്നേ രക്ഷിക്കാമായിരുന്നു!

ഹൈന്ദവീയമായതെല്ലാം "അടിച്ചുമാറ്റി "സ്വന്തം പേരിൽ പ്രചരിപ്പിക്കുന്നതിൽ വിദഗ്ദ്ധരായ ചില നിക്ഷിപ്ത താല്പര്യക്കാർ തന്നെയാണ് പരാതിക്ക് പിന്നിലെന്ന് സംശയിക്കുന്നു. അവരുടെ ക്രിസ്മസ് സ്റ്റാറിന് പകരമായിട്ടല്ല മകരദീപം ഇറക്കുന്നത്. എന്നിട്ടും അവർക്ക് പൊള്ളുന്നുവത്രെ! സമൂഹത്തിൽ കലാപം ഉണ്ടാകുമത്രെ!

ഹിന്ദുവിൻ്റെ എത്രയോ സവിശേഷ പദങ്ങൾ, പ്രതീകങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, ചടങ്ങുകൾ മോഷ്ടിച്ച് സ്വന്തമാക്കിയ ചരിത്രം ഞങ്ങളെക്കൊണ്ട്  പറയിപ്പിക്കരുത്.

 1.ഹിന്ദുവിൻ്റെ വേദം എന്ന പവിത്ര വാക്കിനെയും വേദഗ്രന്ഥങ്ങളെയും അപഹസിച്ചതിൻ്റെ കഥകൾ പറയണമോ? റോബർട്ട് ഡി നൊബിലിയെപ്പോലുള്ളവർ  "യേശുർവേദം " എന്ന പേരിട്ട് ബൈബിളിനെ പ്രചരിപ്പിക്കാൻ നടത്തിയ വഞ്ചനകളുടെ ചരിത്രം ഇന്നും ആവർത്തിക്കുകയാണ്. മെതിയടി, പൂണൂൽ, ഭസ്മ ചന്ദനക്കുറികൾ, കുടുമ, സംസ്കൃതം, സസ്യ ഭക്ഷണം തുടങ്ങിയവ ശീലിച്ച് ബ്രാഹ്മണരെയും ചിലപ്പോൾ സന്യാസിമാരേയും അനുകരിച്ചാണ് ഇക്കൂട്ടർ പൂതനാവേഷമാടിയത്. ധൃതരാഷ്ട്രാലിംഗനത്തിന് ശ്രമിച്ചത് ! 
വേദത്തിലെ പ്രജാപതി യേശുവാണെന്ന് വാദിച്ച് കൊണ്ട് പ്രജാപതികൾട്ട് വരെ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.നിലവിലുള്ള ഋഗ്വേദാദി വേദങ്ങളെ അവഹേളിച്ച് സത്യവേദമെന്ന പ്രചാരണം ബൈബിളിനു നല്കിയത് പൊറുക്കാനാവുന്നതാണോ? പ്രൊട്ടസ്റ്റൻ്റുകൾ ബൈബിളിനെ ഇപ്പോഴും സത്യവേദപുസ്തകം എന്ന പേരിലാണ് വിവർത്തനം ചെയ്യുന്നത്! ഇതിലെ വേദത്തോടുള്ള  പരിഹാസവും ഹിന്ദു നിന്ദയും "മതസൗഹാർദ്ദ വാദികളായ " പലർക്കും ഇന്നും മനസിലാകുന്നില്ല!

 ഇവിടെ ചില ന്യായമായ ചോദ്യങ്ങൾ ഉയരുന്നു . ബൈബിളാണ് സത്യവേദപുസ്തകമെങ്കിൽ മറ്റ് വേദഗ്രന്ഥങ്ങൾ അസത്യമാണെന്നല്ലേ ലളിതമായ സൂചന? ഖുർആൻ എന്നതിന് ദിവ്യസന്ദേശം എന്നാണർത്ഥം. ബൈബിളിൻ്റെ അറബി തർജ്ജമയ്ക്ക്
 "സത്യഖുർആൻ "എന്ന് പേരിടാനുള്ള ധൈര്യം ഇവർ കാട്ടുമോ? സമാധാനകാംക്ഷികളായ ഹിന്ദുവിനോട് എന്ത് നെറികേടും ആകാം അല്ലേ?! ഗീതയോ ഉപനിഷത്തോ English ൽ തർജമ ചെയ്ത് "True Bible " എന്ന് പേരിട്ടാൽ ഇവർ സഹിക്കുമോ?
വേദം എന്ന വാക്കിന് ഈശ്വരൻ നേരിട്ടോ അന്തർ ദർശനത്തിലൂടെയോ (Intuition) നൽകിയ ജ്ഞാനമെന്നാണർത്ഥം. പ്രത്യക്ഷ ദർശനം, intuition എന്നിവയെ അംഗീകരിക്കാത്തവർക്ക് വേദം എന്ന പ്രത്യേക അർത്ഥമുള്ള വാക്ക് സ്വന്തമാക്കാൻ എന്താണവകാശം?! ഈശ്വരൻ നൽകിയ ജ്ഞാനം  എപ്പോഴും സത്യമായിരിക്കേ  സത്യവേദം എന്ന് പറയുന്നത് ( 'ഡ്രങ്ക് പെട്ടി '- പ്രയോഗം പോലെ ) അപഹാസ്യമല്ലേ? 

2.വേദം എന്ന വാക്ക് മാത്രമല്ല വൈദികർ, വൈദിക വിദ്യാർത്ഥി, വൈദിക വിദ്യാലയം, വൈദികപ്പട്ടം ഇവയെല്ലാം ചിലർ തട്ടിയെടുത്ത് സ്വന്തമാക്കിയിരിക്കുന്നു!

3.സന്യാസി സന്യാസിനികൾ, ആശ്രമം.മഠം, തപസ്,ധ്യാനം, ധ്യാനകേന്ദ്രം, ധ്യാനത്തിൻ്റെ പേരിൽ നടത്തുന്ന ധ്യാനാഭാസങ്ങൾ (കാതടപ്പിക്കുന്ന ശബ്ദഘോഷത്തോടെ മനം തകർക്കുന്ന കൂത്തരങ്ങുകൾ - വചനപ്രഘോഷണ ധ്യാനം, സുവിശേഷ ധ്യാനം,ദമ്പതി ധ്യാനം, സന്തതീ ധ്യാനം കുടുംബ ധ്യാനം !!),കാവി വേഷം, രുദ്രാക്ഷം, പരമേശ്വരപദം, കോവിൽ, നിലവിളക്ക്, കൽ വിളക്ക്, തുലാഭാരം, ദീപാരാധന, താലപ്പൊലി, എഴുന്നള്ളത്ത്, ഭസ്മം, ചന്ദനം.കുങ്കുമം, തുളസിമാല, രുദ്രാക്ഷമാല, ജപമാല, കൊടിമരം, (ബാൻ്റ് മേളത്തിന് പകരം ) പഞ്ചവാദ്യം - ഇതെല്ലാം തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നില്ലേ? ഇതിനൊക്കെ എതിരെ ചിലർ പ്രതികരിച്ചാൽ എന്ത് ചെയ്യും?

4.ശക്തമായ ഹൈന്ദവ പാരമ്പര്യമുള്ള കഥകളി, ശാസ്ത്രീയ സംഗീതം, ഓട്ടൻതുള്ളൽ, തിരുവാതിര എന്നീ കലകളെ ക്രിസ്തുമത പ്രചാരണത്തിനുപയോഗിക്കാനും ചിലർ ശ്രമിക്കുന്നു.

 5.ശബരിമല യാത്രക്ക് സമാനമായി കാവിയും കറുപ്പുമുടുത്ത് വ്രതത്തോടെയുള്ള കുരിശുമലകയറ്റം. 

6.ക്രിസ്തു ഭാഗവതം, ക്രിസ്തു ഗീത, ക്രിസ്തു സഹസ്രനാമം, വെങ്കടേശ്വര സുപ്രഭാതം മാറ്റി യേശു സുപ്രഭാതമാക്കൽ, ത്യാഗരാജ സ്വാമിയുടെ പ്രസിദ്ധമായ പഞ്ചരത്ന കൃതിയിൽ മാറ്റം വരുത്തി രാമന് പകരം യേശുവിനെ ചേർക്കൽ, സൂര്യനമസ്കാരത്തെ യേശു നമസ്കാരമാക്കൽ, ഓം ഹരിഹരപുത്രായ നമ: എന്നത് യേശുവിൻ്റെ മൂല മന്ത്രമാണെന്ന പ്രചാരണം,ക്രിസ്ത്യൻ യോഗ, "യേശുക്രിസ്തു ഏക യോഗാചാര്യൻ " എന്ന പ്രചാരണം, ദക്ഷിണാമൂർത്തി,  തിരുവള്ളുവർ, വിശ്വാമിത്രൻ എന്നിവരെ തട്ടിയെടുക്കാനുള്ള കുത്സിത ശ്രമങ്ങൾ, വിജയദശമിയിൽ പരമ്പരാഗതമായി നടക്കുന്ന ക്ഷേത്രത്തിലെ  എഴുത്തിനിരുത്തിരുത്തിന് പകരമായി പള്ളിയിൽ കുരിശു വരച്ച് എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നത്, വിജയദശമി എന്നാൽ യേശു സാത്താനെതിരെ വിജയം നേടിയ ദിവസമാണെന്നുള്ള ദുഷ്പ്രചാരണം എന്നിവ ഹിന്ദുവിൻ്റെ നവരാത്രിയെത്തന്നെ  അടിച്ചു മാറ്റുന്നതിനുള്ള ശ്രമമല്ലേ?!  ശിവരാത്രിക്കു പകരം മിശിഹാ രാത്രി - യേശു ഉറക്കമിളച്ച രാത്രിയാണതെന്നുള്ള വാദം, തിരുവോണം യേശുവിൻ്റെ രണ്ടാം വരവിനെ വരവേൽക്കാനാണെന്ന തരത്തിലുള്ള കുപ്രചരണം എത്രയോ ഉദാഹരണങ്ങൾ!

7.ക്ഷേത്ര മാതൃകയിൽ യേശുക്കോവിലുകൾ ഉണ്ടാക്കി പൂജ, ക്ഷേത്രച്ചടങ്ങുകൾ, കൊടിയേറ്റം, ആരതി, അഭിഷേകം,  പുഷ്പാഞ്ജലി, പറ, എഴുന്നെള്ളിപ്പ്, ചന്ദനം, മണിയടി, തീർത്ഥം, പ്രസാദം, നിവേദ്യം, വ്രതങ്ങൾ, ഉത്സവം, മിന്നുകെട്ട് എന്നിവ.
 പായസം, പഞ്ചാമൃതം, അരവണ  തുടങ്ങിയവയുടെ നിർമ്മാണവും വിതരണവും ചിലർ തകൃതിയായി നടത്തുന്നു.

8.ചിലർ 
കന്യാകുമാരിയെ കന്യാ മേരിയാക്കൽ, അഗസ്ത്യകൂടത്തെ  സെൻ്റ് അഗസ്റ്റിൽസ് മൗണ്ട് ആക്കി മാറ്റൽ, ശബരിമലയെ നശിപ്പിക്കുവാനുള്ള നീച ശ്രമങ്ങൾ - തീവെയ്പ് കേസ്, നിലക്കൽ പള്ളി, ആങ്ങാ മൂഴി പള്ളി -അർത്തുങ്കൽ വെളുത്തച്ഛൻ വിവാദങ്ങൾ, മലകളിലെ കുരിശു കൃഷി ഇവയെല്ലാം വീണ്ടും പറയിക്കണോ?!

എല്ലാം മോഷ്ടിച്ചെടുത്ത് സ്വന്തമാക്കുന്നവർക്ക്
ഹിന്ദുവിൻ്റെ ക്ഷേത്രാ ചാരങ്ങളിൽ ഒന്നായ മകരജ്യോതി ദർശനത്തെ പ്രതിനിധീകരിച്ച്  മകരദീപം എന്ന പ്രതീകം പ്രചരിപ്പിക്കുമ്പോൾ ഇത്രയേറെ അസഹിഷ്ണുത തോന്നേണ്ട കാര്യമെന്ത്?!

ഹിന്ദുവിൻ്റേതായതൊക്കെയും  അടിച്ചുമാറ്റുന്ന മോഷണ വിദഗ്ദ്ധരാണ് ഇപ്പോൾ നെഞ്ചത്തടിച്ചു കരയുന്നത് !
ചരിത്രം പരിശോധിച്ചാൽ
ഹിന്ദുവിൻ്റെ ആചാരങ്ങളെ മാത്രമല്ല അവർ കവർന്നെടുത്തത് എന്ന് കാണുവാൻ കഴിയും! ഏറെ പ്രാധാന്യത്തോടെ  പ്രചരിപ്പിക്കുന്ന ക്രിസ്തുമസിൻ്റെ കാര്യമെടുക്കാം. ഡിസംബർ 25 വാസ്തവത്തിൽ മിത്രദേവൻ്റെ ജന്മദിനമായിരുന്നു. അതാണ് ക്രിസ്തുമസാക്കിയത് ! പ്രകാശ ദേവൻ്റെ (മിത്ര ദേവൻ) ചിഹ്നമായ കുരിശും അങ്ങനെ എടുത്തു. അതുപോലെ ശാബത്ത് ദിനം (ക്രിസ്ത്യാനികളുടെ വിശേഷ ദിവസം) ശനിയാഴ്ചയാണെന്നാണ് ബൈബിൾ പറയുന്നത്. അതായത് സൃഷ്ടികർമ്മം കഴിഞ്ഞ്   യഹോവ വിശ്രമിച്ച് അനുഗ്രഹിച്ച ദിവസമത്രെ ശാബത്ത് ദിനം ! പക്ഷേ മിത്ര ദേവൻ്റെ ജന്മദിനം ഞായറാഴ്ച ആയിരുന്നതിനാൽ ശനിയാഴ്ച എന്ന വിശേഷദിനം ഞായറാഴ്ച ആക്കി അവർ അതിനെ മാറ്റി!! (സൗകര്യം പോലെ മാറ്റാവുന്നതാണോ ദൈവം അനുഗ്രഹിച്ച് പവിത്രമാക്കിയ ദിനത്തെ ?!) വസന്തോത്സവത്തെ ഈസ്റ്റർ ആക്കി മാറ്റിയത് മറ്റൊരു ഉദാഹരണം.സന്താന സൗഭാഗ്യമില്ലാതെ വിഷമിക്കുന്നവർക്ക് അനുഗ്രഹമരുളിയിരുന്ന മഡോണ ദേവിയുടെയും ശിശുവിൻ്റെയും പ്രതിമ
ബുദ്ധിപൂർവ്വം കന്യാമറിയവും ഉണ്ണിയേശുവുമാക്കി ചിലർ മാറ്റി!   മറ്റ് സമൂഹങ്ങളിൽ നിന്ന് അവരുടെ പ്രധാനപ്പെട്ട ചടങ്ങുകളും വേഷങ്ങൾ(ഉദാ- പുരോഹിതവേഷം) പുണ്യവാളന്മാർ (ഉദാ സെൻ്റ് ജോർജ് ) പ്രതീകങ്ങളും (ഉദാ- കുരിശ്) ആശയങ്ങളും (ഉദാ. സോറസ് )ചിത്രങ്ങളും മോഷ്ടിച്ച് ആ ജനതയെത്തന്നെ ക്രൈസ്തവീകരിക്കാനുള്ള നിഗൂഢവും ആസൂത്രിതവുമായ പരിശ്രമങ്ങൾക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ പാപപങ്കിലമായ ചരിത്രമുണ്ട്. യേശുവിനെ രണ്ടാം ദൈവമാക്കിക്കൊണ്ടുള്ള ത്രിത്വ സങ്കല്പവും ഇതര സംസ്കാരങ്ങളിൽ നിന്നുള്ള മോഷണമായിരുന്നെന്ന് ചരിത്ര പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു.
മോഷണങ്ങളെപ്പോലെ തന്നെ കപട ചരിത്ര നിർമ്മിതിയും ചിലരുടെ മറ്റൊരുതന്ത്രമാണ്.സെൻറ് തോമസ്, ദൈവസഹായം പിള്ള, പാശ്ചാത്യാധിനിവേശങ്ങളെയും മിഷണറിമാരേയും വെള്ളപൂശുന്ന കപടചരിത്ര നിർമ്മാണം, കടമറ്റത്ത് കത്തനാർ - പനയനാർക്കാവ് യക്ഷിയ്ക്കഥ, നിരവധി രീതിയിൽ വൻ സന്നാഹങ്ങളോടെ മികച്ച ആസൂത്രണത്തോടെ നടക്കുന്ന മത പരിവർത്തന തന്ത്രങ്ങൾ....... ഇതിനൊക്കെയെതിരെ ഹിന്ദു ജനത പ്രതികരിക്കാൻ തുടങ്ങിയാൽ നിങ്ങൾക്കത് താങ്ങാനാവുമോ? ശാന്തമായി ചിന്തിക്കുക.

മകര നക്ഷത്രമെന്ന ആശയം മതവിദ്വേഷ പരമാണത്രേ!!
സത്യത്തിൽ ആർഷ പ്യുവർ പ്രൊഡക്ട്സ് എന്ന സ്ഥാപനമാണ് മകരദീപം നിർമ്മിക്കുന്നത്. ആർഷവിദ്യാസമാജമല്ല!
അത് നല്ലൊരു സംരംഭം ആണെന്ന് തിരിച്ചറിഞ്ഞിട്ടാണ് ആർഷവിദ്യാസമാജം അതിൻ്റെ പ്രചാരണത്തിൽ സഹായിക്കുന്നത്. ആർഷ pure products എന്ന സ്ഥാപനത്തിലും പോലീസ് അന്വേഷണത്തിനെത്തിയെന്ന് അറിയുന്നു. എത്ര ചുറുക്ക് !എത്ര വേഗം!

ഇപ്പോൾ  മകരദീപത്തിൻ്റെ വിതരണത്തെ സഹായിക്കുക മാത്രമാണ് ആർഷവിദ്യാസമാജം ചെയ്തത്. കൂടുതൽ പ്രകോപിപ്പിച്ചാൽ അടുത്ത പ്രാവശ്യം മകര ദീപനിർമ്മാണവും കൂടി ഏറ്റെടുത്താലോ എന്നാണ് ആലോചന !
 
പുരാതന കാലം മുതലേ ഭാരതത്തിൽ ഉണ്ടായിരുന്ന, ആയുർവേദ ഗ്രന്ഥങ്ങളിൽ പോലും പരാമർശിക്കുന്ന ഔഷധക്കൂട്ടുകളും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ട് ശാസ്ത്രീയമായി ഉണ്ടാക്കി ഉപയോഗിച്ചിരുന്ന താംബൂല ചർവ്വണത്തെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കി, പകരം പുകയില മുറുക്ക് ഇവിടെ പ്രചരിപ്പിച്ചത് പോർച്ചുഗീസുകാരാണ് . ഇവിടെയുള്ള  
സുഗന്ധവ്യഞ്ജനങ്ങൾ  കടത്തിക്കൊണ്ടുപോയ പറങ്കികൾ പകരം പുകയില
കൊണ്ടു വന്ന്
പുകയിലമുറുക്ക് ജനങ്ങളെ ശീലിപ്പിച്ചു ! പുകയില മുറുക്ക് മൂലം ക്യാൻസർ, വായിൽപ്പുണ്ണ് തുടങ്ങിയ മാരക രോഗങ്ങൾ വ്യാപിച്ചു !! ഈ തെറ്റായ ശീലത്തിന് അറുതി വരുത്താൻ, പുകയില മുറുക്കാന് പകരം യഥാർത്ഥ താംബൂല ചർവ്വണം കൂടി വീണ്ടെടുത്താലോ എന്നും AVS ആലോചിക്കുന്നു ! ഇനി അപ്പോഴും മതസൗഹാർദ്ദക്കുരു പൊട്ടുമോ, ആവോ?!

വർഗ്ഗീയത സൃഷ്ടിച്ച്, ദുരാരോപണങ്ങളും കള്ളക്കേസുകളുമുണ്ടാക്കി പിന്തിരിപ്പിക്കാനാണ് ശ്രമമെങ്കിൽ അതിശക്തമായി പോരാടുവാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.2017 മുതൽ നടന്ന മാധ്യമ വിചാരണകൾ, ദുഷ്പ്രചരണങ്ങൾ, കള്ളക്കേസുകൾ എന്നിവ AVS നെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്!
ഉണരുന്ന
ഹിന്ദുവിൻ്റെ സ്വാഭിമാന പ്രതീകമായി മകരദീപം മാറട്ടെ! ( സമാധാനകാംക്ഷികളായ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവ സഹോദരങ്ങൾ ക്ഷമിക്കുക!. ഭാരതം നൽകുന്ന മതസൗഹാർദ്ദത്തണലിൽ ചാരി നിന്ന് ഇതര മതവിദ്വേഷവും അന്യദൈവവിരോധവും പ്രചരിപ്പിക്കുന്ന - തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും  കപട മതപരിവർത്തനം നടത്തുന്ന രാഷ്ട്ര വിരുദ്ധ ശക്തികൾക്കെതിരെ മാത്രമാണ് ഈ പോസ്റ്റ് )