R ശ്രീലേഖയെ പൂട്ടാൻ ക്രൈം ബ്രാഞ്ച്,,? സത്യം ആരു പറഞ്ഞാലും, അവരെ തകർക്കും
കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസുകളിൽ ഒന്നായ നടി പീഡന കേസിൽ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന വനിത ഐ പി. എസുകാരിയും ഐ പി.എസ്, ദാനമായി കിട്ടിയ ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ വ്യാജ തെളിവുണ്ടാക്കിയും ഫോട്ടോകൾ മോർഫ് ചെയ്തും, നിരവധി സമാനമായ കേസുകളിൽ പ്രതിയായ പൾസർ സുനിയെ വിശുദ്ധനാക്കി, ഏതുവിധേനയും ദിലീപിനെയും കുടുംബത്തേയും, അവർ കെട്ടിപ്പടുത്തുകൊണ്ടിരുന്ന ബിസിനസ് സാമ്രാജ്യത്തേയും തകർത്തെറിഞ്ഞ കാക്കിയണിഞ്ഞ, അധികാരം എന്ന അഹങ്കാരം തലക്ക് പിടിച്ച ഒരു കൂട്ടം ക്രിമിനലുകളുടെ ചെയ്തികൾ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത് സർവീസ് ജീവിതത്തിൽ ഇന്ന് വരെ ഒരു കറയും പുരളാത്ത ആരുടെയും കൈക്കൂലി വാങ്ങാത്ത ഒരു വനിത ഐ.പിഎസ് കാരിയിൽ നിന്ന് തന്നെയുള്ള വെളിപ്പെടുത്തലുകൾ കാലം കാത്തു വച്ച നീതി തന്നെയാണ്
ഈ വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീയോട് എന്തുകൊണ്ട് സർവീസിലുള്ളപ്പോൾ ഇതെല്ലാം പറഞ്ഞില്ല എന്ന് ചോദിക്കുന്നവരോട്, ചില യാഥാർത്ഥ്യങ്ങൾ പറയുകയും എഴുതുകയും ചെയ്ത ജേക്കബ് തോമസ് എന്ന പുരുഷനായ ഉദ്യോഗസ്ഥനെ കേരള സമൂഹവും സർക്കാരും എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടതാണ്, പിന്നെയാണ് സർവിസിലിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലുകൾ എന്താവുമെന്ന് കണ്ടറിയാവുന്നത്
ഏതു കേസും കൃത്യമായി തെളിയിച്ച് നീതി പീ Oത്തിൻ്റെ മുൻപിൽ കൊണ്ട് വന്ന് ശിക്ഷകൾ വാങ്ങി കൊടുക്കാൽ പ്രാപ്തരായവർ കേരള പോലീസിലുണ്ട് അതു പോലെ ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി കല്ലെറിഞ്ഞു കൊല്ലാനും വിദഗ്ധരാണ് കേരള പോലീസും മേൽ സൂചിപ്പിച്ച ഐ പി എസ് കാരും, ചേരാനല്ലൂർ കാരനായിരുന്ന ശ്രീജിത്ത് എന്ന പാവപ്പെട്ട യുവാവിൻ്റെ കൊലപാതകവും, വയോവന്ദികനായ ഒരു സന്യാസിയുടെ അവയവം ഛേദിപ്പിച്ച് കളഞ്ഞ് വ്യാജ കഥകൾ രചിച്ചവരും ഈ ഐ.പി.എസ് തൊപ്പി വച് കളങ്കിതമായി പ്രവർത്തിക്കുന്നവരാണ്, ഇല്ലാത്ത കഥകൾ രചിച്ച് സത്യമാക്കി കോടതികളെപ്പോലും തെറ്റിദ്ധരിപ്പിച്ചവർ വിചാരിച്ചിരിക്കില്ല യഥാർത്ഥ സത്യങ്ങൾ ഇത്രയും വേഗം പുറത്ത് വരുമെന്ന്, 'സത്യങ്ങൾ പറയുന്നവരെ കത്രിക പൂട്ടിടുന്ന പോലിസിലെ ക്രിമിനലുകൾ ഒരു പക്ഷേ മുൻ ഐ പി.എസുകാരിയേയും കൂച്ചുവിലങ്ങിടുമെന്നുറപ്പായി.
Comments (0)