ട്രെയിനുകളിലെ അൺ റിസർവ്ഡ് ടിക്കറ്റുകൾക്ക് അനുമതി നൽകാതെ സംസ്ഥാന സർക്കാർ
കൊച്ചി: മെമു സര്‍വീസുകള്‍ പുനരാരംഭിക്കാനും സംസ്ഥാനത്ത് ട്രെയിനുകളില്‍ അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ നല്‍കാനും അനുമതി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ തിരക്കേറിയ സമയത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ അനുമതി നല്‍കാമെന്ന് റെയില്‍വേ തീരുമാനിച്ചെങ്കിലും ദുരന്തനിവാരണ വകുപ്പ് അനുവദിക്കാതെ അതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ മാസങ്ങളോളമായി സംസ്ഥാനത്ത് റിസര്‍വേഷനുകളോ സമൂഹിക അകലമോ പാലിക്കാതെ സ്വകാര്യ ബസുകളിലും കെഎസ്‌ആര്‍ടിസികളിലും ആളുകള്‍ യാത്ര ചെയ്യുമ്ബോഴാണ് പാസഞ്ചര്‍ ട്രെയിനുകളോട് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്.
ഇത് കെഎസ്‌ആര്‍ടിസിയെ സഹായിക്കുന്നതിനാണ് ട്രെയിനുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുന്നതെന്ന് ട്രെയിന്‍ യാത്രക്കാരുടെ സംഘടനകള്‍ ആരോപിച്ചു.
എല്ലാ ക്ലാസുകളിലും റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയതിനാല്‍ സാധരണക്കാര്‍ ട്രെയിനുകളില്‍ പോകാന്‍ സാധിക്കാതെ വരുന്നു. കൂടാതെ യാത്രക്കാര്‍ മണിക്കൂറോളം ക്യൂ നിന്നാണ് ടിക്കറ്റ് എടുക്കേണ്ടി വരുന്നത്. മറ്റു പല സോണുകളിലും മെമു ട്രെയിനുകളില്‍ മധ്യത്തിലുള്ള സീറ്റുകള്‍ ഒഴിച്ചിട്ടു സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും കേരളത്തല്‍ അതിന് പേലും അനുമതി നല്‍കാതെ മുഖം തിരിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ബാറും വാട്ടര്‍ തീം പാര്‍ക്കും തുറക്കാന്‍ കാണിക്കുന്ന ഉത്സാഹം പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കാണിക്കമമെന്നാണ് യാത്രക്കാരുടെ അഭ്യര്‍ത്ഥന. ഒരു മാസം 200 രൂപയ്ക്ക് സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്രചെയ്തിരുന്നവര്‍ ഇപ്പോള്‍ 5000 രൂപ വരൊണ് യാത്രയ്ക്കായി പ്രതിമാസം ചിലവാക്കുന്നേ. എന്നാല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്ക് അനുമതി നല്‍കിയാലും ഇപ്പോള്‍ ഓടുന്ന ട്രെയിനുകളില്‍ അത് പ്രാബല്യത്തില്‍ വരാന്‍ വീണ്ടും വൈകും.
സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മെമു, പാസഞ്ചര്‍ സര്‍വീസുകളിലും പുതിയതായി സര്‍വീസ് ആരംഭിക്കുന്ന എക്‌സ്പ്രസ് ട്രെയിനുകളിലും മാത്രമാണ് അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ നല്‍കാന്‍ കഴിയുക. എറണാകുളം- തൃശൂര്‍, കൊല്ലം- എറണാകുളം, തിരുവനന്തപുരം- കൊല്ലം, പാലക്കാട്-എറണാകുളം, ഷൊര്‍ണൂര്‍-കോഴിക്കോട്, കോഴിക്കോട്-കണ്ണൂര്‍ സെക്ടറുകളില്‍ തിരക്കേറിയ രാവിലെയും വൈകിട്ടും പാസഞ്ചര്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം.
Comments (0)