നീതി ലഭിക്കുന്നില്ലെന്ന്; യുവതിയും മകളും പൊലീസ്​ സ്​റ്റേഷനു മുന്നില്‍ കുത്തിയിരുന്നു

പേ​രാ​മ്ബ്ര: പൊ​ലീ​സി​ല്‍​നി​ന്ന് നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച്‌ യു​വ​തി​യും മ​ക​ളും പേ​രാ​മ്ബ്ര പൊ​ലീ​സ് സ്‌​റ്റേ​ഷ​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. നൊ​ച്ചാ​ട് തൈ​ക്ക​ണ്ടി മീ​ത്ത​ല്‍ ഹാ​സി​ഫ​യും (29) 10 വ​യ​സ്സു​കാ​രി മ​ക​ളു​മാ​ണ് വെ​ള്ളി​യാ​ഴ്‌​ച വൈ​കീ​ട്ട് 5.30ഒാ​ടെ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി കു​ത്തി​യി​രി​പ്പ് തു​ട​ങ്ങി​യ​ത്. ആ​ഗ​സ്​​റ്റ്​ മു​ത​ല്‍ അ​യ​ല്‍​വാ​സി നി​ര​ന്ത​രം അ​സ​ഭ്യം​പ​റ​ഞ്ഞ്​ അ​വ​ഹേ​ളി​ക്കു​ന്നെ​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്തി​ല്ലെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

അ​ന്ന​ത്തെ സി.​ഐ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​മേ ന​ട​ന്നി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു. പ്ര​തി വി​ദേ​ശ​ത്ത് പോ​യ​പ്പോ​ള്‍ അ​വ​രു​ടെ ഭാ​ര്യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പം തു​ട​രു​ക​യാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. നേ​ര​ത്തെ ഇ​വ​ര്‍ കൊ​ടു​ത്ത പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​താ​ണെ​ന്നും കേ​സ് കോ​ട​തി​യി​ലാ​ണെ​ന്നു​മാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

പു​തി​യ പ​രാ​തി ത​ന്നാ​ല്‍ കേ​സെ​ടു​ക്കാ​മെ​ന്നു​മാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. എ​സ്.​ഐ​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് വൈ​കീ​ട്ട് ഏ​ഴു മ​ണി​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.