ബാലു ജി നായരുടെ കുടുംബ സംരക്ഷണം യുഡിഎഫ് ഏറ്റെടുക്കും.റോജി എം ജോൺ എം എൽ എ.

ബാലു ജി നായരുടെ കുടുംബ സംരക്ഷണം യുഡിഎഫ് ഏറ്റെടുക്കും.റോജി എം ജോൺ എം എൽ എ.

അജിത ജയ്ഷോർ, സ്പെഷൽ കറസ്പോണ്ടൻ്റ്

കാലടി:  അകാലത്തിൽ പൊലിഞ്ഞ കാലടി പിരാരൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ബാലു ജി നായരുടെ കുടുബ സംരക്ഷണം യുഡിഎഫ് എറ്റെ ടുക്കുമെന്ന് റോജി എം ജോൺ എം എൽ എ പറഞ്ഞു.  ബാലു ജി നായരുടെ അകാല വേർപാടിൽ വീട്ടിലെത്തി അനുശോചനം രേഖ പ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പതിറ്റാണ്ടായി കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച  ബാലു ജി നായരുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കോൺഗ്രസിനുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് എം എൽ എ കൂടി ചേർത്തു.

രോഗിയായ ബാലുവിന്റെ മാതാപിതാക്കൾ, ബാലുവിന്റെ ഭാര്യ, കുരുന്നു മക്കളായ രണ്ട് കുട്ടികളുടെ പഠനം മുതലായ കാര്യങ്ങളും യു ഡി എഫ്  ഏറ്റെടുക്കും. കടബാധ്യത മൂലം ഇരിക്കുന്ന കുടുംബം വരെ വിറ്റ് കടങ്ങൾ തീർത്തു. ഇനിയും നല്ല രു തുക കടമുണ്ടന്നും അറിയുന്നു. വാടക വീട്ടിലാണ് ബാലുവിന്റെ കുടുംബം നിലവിൽ കഴിയുന്നത്.  ഇതിനെല്ലാം പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.

റോജി എം ജോൺ MLA ചെയർമാനായി സാംസൻ ചാക്കോ കൺവീനറാ യൂംബാലു ജി നായർ കുടുംബ സഹായ സമിതി എന്ന പേരിൽ 51 കമ്മറ്റി രു പികരിച്ചു ആ ദ്യ സംഭാവനയായി 10000 രുപ TP .ജോർജിൽ നിന്നു MLA ഏറ്റു വാങ്ങി.