കേരളത്തിലെ സഹകരണ ബാങ്കില്‍ നിന്നും 70 ലക്ഷം തട്ടിയ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റില്‍
ഡല്‍ഹി : ബാങ്ക് സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശികളായ ഇക്കെന്ന കോസ്‌മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് നാല് അക്കൗണ്ടില്‍ നിന്നായി ഓണ്‍ലൈനായി 70 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. കേസില്‍ രണ്ട് നൈജീരിയന്‍ പൗരന്മാരെ ഡല്‍ഹിയില്‍ വെച്ചാണ് സൈബര്‍ പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.



Editor CoverStory


Comments (0)