മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍, ബിജെപിയെ അധികാരത്തിലെത്തിക്കുക ലക്ഷ്യം: ഇ ശ്രീധരന്‍
ദില്ലി: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപിയില്‍ അംഗത്വമെടുത്തതുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിനെ എതിര്‍ക്കില്ല. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. കേരളത്തില്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുകയും വികസനം കൊണ്ടുവരികയും ചെയ്യും. ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്ത ഭരണഘടനാ പദവിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.



Author Coverstory


Comments (0)