എം.എൽ എ മാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കി; കർട്ടൻ മാറ്റാതെ മന്ത്രി കൃഷ്ണൻകുട്ടിയുടെ വാഹനം
തിരുവനന്തപുരം : എംഎൽഎമാരും ഉദ്യോഗസ്ഥരും സഭയിൽ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. എന്നാൽ മന്ത്രി കൃഷ്ണൻ കുട്ടിയുടെ വാഹനത്തിലെ കർട്ടൻ മാറ്റാതെ നീക്കിവെയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. സാധാരണക്കാർക്ക് പിഴയീടാക്കുമ്പോൾ ഓപ്പറേഷൻ സീനിനെ വകവെക്കാതെ മന്ത്രിമാരും
എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും കർട്ടനുകളിട്ടും കൂളിങ് സ്റ്റിക്കറുകൾ മാറ്റാതെയും വാഹനങ്ങളിലെത്തുന്നത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കിയിരിക്കുന്നത്.
കർട്ടനും കൂളിങ് ഫിലിമുകളുമിട്ട വാഹനം പിടിക്കപ്പെട്ടാൽ പിഴ ഉറപ്പാണ്. മൂന്ന് ദിവസത്തിനകം കൂളിങ് ഫിലിമും കർട്ടനുംഇളക്കി മാറ്റി ഉദ്യോഗസ്ഥരെ കാണിച്ച്ബോധ്യപ്പെടുത്തണം. പിഴയുമടയ്ക്കണം.വീണ്ടും പിടിക്കപ്പെട്ടാൽ രജിസ്ട്രേഷൻ വരെ റദ്ദാവുകയും ചെയ്യും. അതേസമയംനിർമ്മാണത്തിൽ തന്നെ കൂളിങ് നൽകിയിട്ടുള്ള ഗ്ലാസുകൾക്ക് തടസമില്ല.
Comments (0)