ഭൂമാഫിയകൾക്ക് ഉണർത്ത് പാട്ടുമായി ചാലക്കുടി നഗരസഭ - അജിതാ ജയ്ഷോർ

ഭൂമാഫിയകൾക്ക് ഉണർത്ത് പാട്ടുമായി ചാലക്കുടി നഗരസഭ  - അജിതാ  ജയ്ഷോർ

 

അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ ഭൂമാഫിയകളെ സഹായിക്കാൻ നഗരസഭയുടെ സ്വന്തം വാഹനത്തിൽ മണ്ണടിച്ച് തണ്ണീർത്തടങ്ങളിലേക്ക് വഴിയൊരുക്കാൻ കൂട്ട് നിൽക്കുകയാണ് ചാലക്കുടി നഗരസഭയെന്ന് ആരോപണം 

വിചിത്രമായ ഈ കാഴ്ചകൾ ചാലക്കുടിയിൽ നിന്ന്.

ചാലക്കുടി നഗരസഭയിലെ മുപ്പതാം വാർഡിലെ NH 544 നോട് ചേർന്ന് കിടക്കുന്ന പുത്തുപറമ്പ് പടശേഖരത്തിലേക്കുള്ള സ്വകാര്യ പാതയാണ് ഇത്‌. ഭരണം മാറിയതോടെ ഭൂമാഫിയകളുടെ പഴയ ഉന്നമായിരുന്ന ഈ പാടശേഖരം ലക്ഷ്യം വച്ച് ഭൂമി നികത്താൻ ശ്രമിക്കുന്നതിൻ്റെ ആദ്യപടിയാണ് ഇവിടേക്കുള്ള സ്വകാര്യ പാതയിലേക്ക് നഗരസഭ വാഹനങ്ങളിൽ തന്നെ മണ്ണെത്തിക്കുന്നത് എന്ന് ബി ജെ പി ആരോപിച്ചു. ബിജെപി നിയോചക മണ്ഡലം പ്രസിഡൻ്റ് സജീവ് പള്ളത്തിൻ്റെ നേതൃത്വത്തിൽ സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി ,മാഫിയ പ്രവർത്തനം തുടർന്നാൽ ആവശ്യമെങ്കിൽ ശക്തമായ സമരത്തിനും തയ്യാറായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു

 

വാർഡിലെ നിലവിലെ കൗൺസിലറുടെ ബന്ധുക്കളുടെ അടക്കം ഭൂമി നഗരസഭയുടെ സ്വന്തം വണ്ടികൾ ഉപയോഗിച്ച് മണ്ണടിച്ച് നികത്താൻ ശ്രമിക്കുന്ന ഈ സ്വകാര്യ റോഡിൻ്റെ വശങ്ങളിൽ ഉണ്ടെന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു