കുഴിയടക്കാന്‍ ജനം മരിക്കണോ..?പൊരി വെയിലത്ത് ജോയി കളരിക്കന്‍റെ ഒറ്റയാള്‍ സമരം

കുഴിയടക്കാന്‍  ജനം മരിക്കണോ..?പൊരി വെയിലത്ത് ജോയി കളരിക്കന്‍റെ ഒറ്റയാള്‍ സമരം

പാലാ : ഈ കുഴി അടക്കണമെങ്കിൽ ജനങ്ങൾ മരിക്കണോ...?  പാലാ ടൗണിലെ അപകടകരമായ കുഴിക്കു മുൻപിൽ പൊരിവെയിലത്ത് ഇരുന്നു ജോയി കളരിക്കൽ ഇങ്ങനെ ചോദിക്കുമ്പോൾ യാത്രക്കാരും വാഹനയാത്രക്കാരും തലകുലുക്കി ഇത് സമ്മതിക്കുന്നു.പാലാ ടൗൺ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഉപറോഡിൽ കുഴിമൂടിയുള്ള ഇരുമ്പ് ഗ്രീൻ തകർന്നിട്ട് ദിവസങ്ങളായി. അധികാരികൾ വീപ്പ വച്ച് മറച്ചിട്ടുണ്ട്. പക്ഷേ അപകടം ഒഴിവാകുന്നില്ല. ആളുകൾ മരിച്ചാൽ മാത്രമേ കുഴി നടക്കുകയുള്ളോ എന്ന പ്ലക്കാർഡും പിടിച്ചായിരുന്നു ജോയി കളരിക്കൽ ഒറ്റയാൾ സമരം തുടങ്ങിയത്.വഴിയാത്രക്കാർ പലരും ജോയിക്ക്  പിന്തുണ നൽകുന്നുണ്ടായിരുന്നു. തുടർന്ന് വലിയ കുഴിയുടെ സമീപം ഇരുന്ന് പ്രതിഷേധിച്ചു. ആർ ജെ ഡി യുടെ സന്തോഷ് പുളിക്കാനും ഐക്യദാർഢ്യവുമായി എത്തിച്ചേർന്നിരുന്നു.  സന്തോഷും  കുഴിയുടെ സമീപം കുത്തിയിരുന്ന് കൗതുകവും അധികാരികളോട് ഉള്ള അമർഷവും ഉണർത്തുന്നുണ്ട്.