സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടിയ അഭിഭാഷകന്‍ അറസ്റ്റില്‍

സ്വന്തം കക്ഷിയെ വഞ്ചിച്ച്  ആറര ലക്ഷം തട്ടിയ അഭിഭാഷകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്വന്തം കക്ഷിയെ വഞ്ചിച്ച്  ആറര ലക്ഷം തട്ടിയ അഭിഭാഷകന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ അരുണ്‍ നായരാണ് അറസ്റ്റിലായത്. പ്രവാസിയായ ഷെരീഖ് അഹമ്മദിനെയാണ് കബളിപ്പിച്ച കേസിലാണ് കോടതി വാറന്റിനെ തുടര്‍ന്ന് ഇന്നലെ വഞ്ചിയൂര്‍ പോലീസ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 20ന് കേസില്‍ ശിക്ഷ വിധിച്ചിരുന്നെങ്കിലും ആലപ്പുഴ അഡീ.സെഷന്‍സ് കോടതി തട്ടിച്ച തുകയും നഷ്ടപരിഹാരവും ചേര്‍ത്ത് 9 ലക്ഷം നല്‍കാനായിരുന്നു വിധി. എന്നാല്‍, വിധി പ്രകാരമുള്ള പണം നല്‍കാന്‍ പ്രതി നല്‍കിയില്ല. തുടര്‍ന്ന്, കോടതി അറസ്റ്റ് വാറന്റ് അയ ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഹാജരാക്കി അടുത്ത മാസം ആറിനകം തുക നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ 3 മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന വ്യവസ്ഥയില്‍ കോടതി ജാമ്യത്തില്‍ വിട്ടു.