സമ്പൂർണ ശുചിത്വ ഗ്രാമ പഞ്ചായത്ത് പദവിയിലേക്ക്, ഒരുക്കവുമായ് മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
മൂക്കന്നൂർ: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിനെ ക്ലീന്‍ മൂക്കന്നൂര്‍ - സമ്പൂര്‍ണ്ണ ശുചിത്വ വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തി. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു പാലാട്ടി പ്രഖ്യാപനം നടത്തി. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ റോഡുകളും, പൊതുസ്ഥലങ്ങളും, പൊതു സ്ഥാപനങ്ങളും 24/05/2023 നു മുമ്പായി ശുചീകരണം നടത്തി മാലിന്യ മുക്തമാക്കി. ഗ്രാമപഞ്ചായത്തില്‍ വിപുലമായ ബോധവത്കരണ പരിപാടിയും, പ്രചരണണ പരിപാടിയും, ക്ലീനിംഗ് ക്യാമ്പെയിനുകളും സംഘടിപ്പിച്ചു. എല്ലാ പൊതുജനങ്ങളോടും, വ്യാപാര-വ്യവസായ സ്ഥാപനങ്ങളോടും ക്ലീന്‍ മൂക്കന്നൂര്‍ നടപ്പാക്കുന്നതിനും, വലിച്ചെറിയല്‍ മുക്തമാക്കുന്നതിനും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു. ഗ്രാമപഞ്ചായത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരി്ക്കുന്നതാണെന്നും പ്രസിഡന്‍റ് യോഗത്തില്‍ സംസാരിച്ചു. ജൈവ മാലിന്യം നിര്‍മ്മാര്‍ജ്ജനം നടത്തുന്നതിന് എല്ലാ വീടുകളിലേക്കും ആവശ്യമായ ബയോ ബിന്‍ ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ട് മുഖേന വിതരണം ചെയ്ത് നടപ്പാക്കുന്നതാണെന്നും, പൊതു സ്ഥലങ്ങളില്‍ ആവശ്യമായ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതാണെന്നും അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജസ്റ്റി ദേവസ്സിക്കുട്ടി, മെമ്പര്‍മാരായ ബിബിഷ് കെ.വി, ജോഫിന ഷാന്റോ , സി.എ രാഘവന്‍ , ഫെഡറല്‍ ബാങ്ക് എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, കെ.ജെ സെബാസ്റ്റ്യന്‍, സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ലിസി ജെയിംസ്, സെക്രട്ടറി സുനില്‍കുമാര്‍ കെ.യു, അസിസ്റ്റന്റ് സെക്രട്ടറി തന്‍സീല എ.എം, വി.ഇ.ഒ മാരായ ഷിനോ തോമസ്, അശ്വതി നന്ദനന്‍, ഹരിത കേരള മിഷന്‍ റിസോഴ്സ് പേഴസണ്‍ ശാലിനി, കില റിസോഴ്സ് പേഴ്സണ്‍ പി.കെ വര്‍ഗ്ഗീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.



Editor CoverStory


Comments (0)