ബൈക്കപകടത്തില്‍ മരണം സംഭവിച്ച യുവാവിന് പോസ്റ്റ്‌മോര്‍ട്ടം മേശയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പ്
മഹാലിംഗപുരം : ബൈക്കപകടത്തില്‍ മരണം സംഭവിച്ച യുവാവ് പോസ്റ്റ്‌മോര്‍ട്ടം മേശയില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ 27 വയസുകാരനെയാണ് മരിച്ചതായി ആശുപത്രി അധികൃതര്‍ വിധിയെഴുതി പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചത്. കര്‍ണാടകയിലെ മഹാലിംഗപുരിലാണ് സിനിമാകഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. അപകടത്തിന് ശേഷം സ്വകാര്യ ആശുപത്രിയിലാണ് യുവാവിനെ ആദ്യം പ്രവേശിപ്പിച്ചത്.
ഗുരുതരപരിക്കേറ്റ യുവാവിന്റെ ജീവന്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് നിലനിര്‍ത്തിയത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാര്‍ വെന്റിലേറ്ററില്‍നിന്നും യുവാവിനെ മാറ്റി. മരിച്ചതായി ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇവിടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മേശപ്പുറത്ത് കിടത്തിയപ്പോഴാണ് ശരീരം ചലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



Author Coverstory


Comments (0)