വിശ്വസേവാഭാരതി ഒട്ടോറിക്ഷ നൽകി

വിശ്വസേവാഭാരതി ഒട്ടോറിക്ഷ നൽകി

‘മാനവസേവ മാധവസേവ’ എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് സമൂഹത്തിൽ അവഗണിക്കപ്പെട്ടവർ, ആലംബഹീനരായവർ, പലരംഗങ്ങളിലും പാർശ്വവത്കരിക്കപ്പെട്ടവർ, സാമൂഹ്യമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായും അവശത അനുഭവിക്കുന്നവർ, എന്നിവരുടെ പിന്നോക്കാവസ്ഥ പരിവഹരിക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണ് വിശ്വസേവാഭാരതി. 
ഇത്തരത്തിലുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഇടപ്പള്ളി കുന്നുംപുറത്ത് താമസിക്കുന്ന കോവിലകം വീട്ടിൽ അർജ്ജുനന് സ്വയംതൊഴിൽ ചെയ്യുന്നതിന്  ഓട്ടോ റിക്ഷ നൽകി. തോന്ന്യകാവ് ക്ഷേത്രാങ്കണത്തിൽ ഇന്ന് രാവിലെ 8.30ന് നടന്ന 
പ്രസ്തുത ചടങ്ങിൽ വച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പറവൂർ ഖണ്ഡ് സംഘചാലക്  മോഹനകൃഷ്ണൻ താക്കോൽ കൈമാറി.   വിശ്വസേവാഭാരതി ജോയിൻ സെക്രട്ടറി പ്രതാപ്. ഡി. പിള്ള, ടി. ആർ. രാജൻ, എറണാകുളം പ്രവാസി ക്ഷേമസമിതി   ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് എസ് ഭദ്രൻ, പറവൂർ ഖണ്ഡ് കാര്യവാഹ് ജിതിൻ, സൂരജ് (പ്രവാസിക്ഷേമസമിതി താലൂക് സെക്രട്ടറി ), രമേഷ്കുമാർ (ഹിന്ദു ഐക്യവേദി ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു .