കൊവാക്സിൻ സ്വീ കരിച്ചതിനു ശേഷം കുട്ടികൾക്ക് വേദന സംഹാരികളോ, പാര സെറ്റമോളോ നൽകേണ്ടെന്ന് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് .
ചില കുത്തിവെപ്പ് കേന്ദ്രങ്ങൾ 500 എം.ജി പാരസെറ്റമോൾ ഗുളികൾ നൽകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. രാജ്യത്തെ 15നും 18നുമിടയിൽ പ്രായം വരുന്ന കൗമാരക്കാർക്ക് കഴിഞ്ഞ ദിവസമാണ് വാക്സിൻ നൽകാൻ ആരംഭിച്ചത്. അതേസമയം, ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത 30000 ആളുകളിൽ 10-20 ശതമാനം പേരിൽ മാത്രമാണ് പാർശ്വഫലങ്ങൾ കണ്ടതെന്നും ഭാരത് ബയോടെക് വ്യക്തമാക്കുന്നു. എന്നാൽ മരുന്ന് കഴിക്കാതെ തന്നെ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഈ ബുദ്ധിമുട്ടുകൾ വിട്ടുമാറുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.



Author Coverstory


Comments (0)