ഓണ്‍ലൈന്‍ റമ്മി; വിരാട് കൊഹ്‌ലിക്കും അജുവര്‍ഗീസിനും ഹൈക്കോടതി നോട്ടീസ്
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അജു വര്‍ഗീസ്, തമന്ന, വിരാട് കൊഹ്‌ലി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശിയായ പോളി വര്‍ഗീസാണ് ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റമ്മി മത്സരങ്ങള്‍ ഒരപാട് ഉണ്ടെന്നും, നിയമപരമായി തടയണമെന്നുമാണ് ആവശ്യം. മറ്റ് സംസ്ഥാനങ്ങള്‍ ഇത്തരം മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. കേരളത്തില്‍ 1960ലെ നിയമമുണ്ട്. പക്ഷേ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഓണ്‍ലൈന്‍ റമ്മിയിലൂടെ ലക്ഷങ്ങള്‍ നഷ്ടമായതില്‍ മനംനൊന്ത് നേരത്തെ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയും ഐഎസ്‌ആര്‍ഒയിലെ കരാര്‍ ജീവനക്കാരനുമായ വിനീത് ആണ് ആത്മഹത്യ ചെയ്തത്. കളിക്ക് അടിമപ്പെട്ടതോടെ സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നൊക്കെ ഇയാള്‍ പണം കടം വാങ്ങിയിരുന്നു.



Author Coverstory


Comments (0)